
സിഡ്‌നി: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്ക് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കിയ താരം ആരെന്ന ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ല. ഉത്തരം ചേതേശ്വര്‍ പൂജാര തന്നെ. 74.72 ശരാശരിയില്‍ 521 റണ്‍സാണ് പൂജാര നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയില്‍ 1000 റണ്‍സുകള്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരുന്നു പൂജാര. ഇപ്പോള്‍ തന്റെ ആഗ്രഹം തുറന്ന് പ്‌റഞ്ഞിരിക്കുകയാണ് പൂജാര.
അടുത്ത ജന്മത്തിലും തനിക്ക് ഒരു ടെസ്റ്റ് ക്രിക്കറ്റായി ജനിക്കണമെന്നാണ് ആഗ്രഹമെന്ന് പൂജാര പറയുന്നു. ഇന്ത്യയുടെ പുതിയ വന്മതില്‍ തുടര്‍ന്നു... ''ട്വന്റി20യെ അപേക്ഷിച്ച് ടെസ്റ്റില്‍ തിളങ്ങണമെങ്കില്‍ വളരെ അധികം ഘടകങ്ങളുണ്ട്. ഒരു ക്രിക്കറ്റ് താരത്തിന്റെ ഈ പറഞ്ഞ ഘടകങ്ങളെല്ലാം തന്നെ ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമാണ് കാണാനാകുന്നത്. അതിനാല്‍ തന്നെ എനിക്ക് അടുത്ത ജന്മത്തിലും ടെസ്റ്റ് ക്രിക്കറ്റര്‍ ആയാല്‍ മതി.'' പൂജാര വ്യക്തമാക്കി.
ഇന്ത്യക്ക് വേണ്ടി അഞ്ച് ഏകദിനങ്ങള്‍ കളിച്ച താരമാണ് പൂജാര. എന്നാല്‍ 51 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. 27 റണ്‍സാണ് പൂജാരയുടെ ഉയര്‍ന്ന സ്‌കോര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!