ക്രിസ്റ്റ്യാനോ റോണാള്‍ഡോ ലോക ഫുട്ബോളര്‍: ഫിഫ ഫുഡ്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Published : Oct 24, 2017, 07:33 AM ISTUpdated : Oct 05, 2018, 03:22 AM IST
ക്രിസ്റ്റ്യാനോ റോണാള്‍ഡോ ലോക ഫുട്ബോളര്‍: ഫിഫ ഫുഡ്ബോള്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

Synopsis

ലണ്ടന്‍: ഫിഫയുടെ മികച്ച ഫുട്ബോളര്‍ക്കുള്ള പുരസ്കാരം അഞ്ചാം തവണയും ക്രിസ്റ്റ്യാനോ റോണാള്‍ഡോയ്ക്ക്. അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്ന ലിയോണല്‍ മെസ്സിയേയും നെയ്മറേയും പിന്തള്ളിയാണ് പുരസ്കാര നേട്ടം. റയല്‍ മാഡ്രിഡിന്‍റെ സിനദിന്‍ സിദാനാണ് മികച്ച പരിശീലകന്‍. മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോക്കൊപ്പം ഫിഫയുടെ ലോകടീമില്‍ ഇടംപിടിച്ചു.

ഈ വര്‍ഷം 48 കളികളില്‍ നിന്ന് നേടിയ 45 ഗോളുകളാണ് ആരാധകരുടെ പ്രിയപ്പെട്ട ക്രിസ്റ്റ്യാനോയെ ഫിഫക്കും പ്രിയപ്പെട്ടവനാക്കിയത്. മെസ്സി 50 ഗോളുകളും നെയ്മര്‍ 25 ഗോളുകളുമാണ് ഈ വര്‍ഷം നേടിയിരുന്നത്. 24 പേരായിരുന്നു മികച്ച ഫുട്ബോളര്‍ക്കുള്ള ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. പുഷ്കാസ് ഗോള്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ആഴ്സനലിന്‍റെ ഫ്രഞ്ച് സ്ട‌്രൈക്കര്‍ ഒളിവിയേ ജിറൂഡിനാണ്. 

യുവന്‍റസിന്‍റെ ഇറ്റാലിയന്‍ ഗോളി ജെന്‍ലൂയിജി ബുഫോണ്‍ മികച്ച ഗോളിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സെറീന വെയ്ഗ്‍മാന്‍ മികച്ച വനിതാ കോച്ചായി. നെതര്‍ലന്‍റിന്‍റെ കൗമാരതാരം ലെയ്ക്ക് മാര്‍ട്ടിനസ് ആണ് മികച്ച വനിതാ ഫുട്ബോളര്‍. മെസി, നെയ്‌മര്‍, റൊണാള്‍ഡോ, ഡാനി ആല്‍വസ്, സെര്‍ജി റാമോസ്, ബെനൂച്ചി, മാര്‍സലോ, ലൂക്കോ മോഡ്രിച്ച്, ടോണി ക്രൂസ്, ഇനിയസ്റ്റ, ബുഫണ്‍, എന്നിവരാണ് ലോക ഇലവനില്‍ ഇടംപിടിച്ചവര്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന്‍റെ കണ്ണകള്‍ എല്ലാം പറയുന്നു', വിരാട് കോലി ആ വമ്പന്‍ പ്രഖ്യാപനം നടത്തേണ്ട സമയമായെന്ന് റോബിന്‍ ഉത്തപ്പ
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ ഓസ്ട്രേലിയക്ക് 91% സാധ്യത, ഇന്ത്യയുടെ സാധ്യത 4 ശതമാനം മാത്രം