വണ്ടര്‍ ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സി.കെ വിനീത്

Published : Feb 02, 2018, 10:59 PM ISTUpdated : Oct 05, 2018, 01:09 AM IST
വണ്ടര്‍ ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സി.കെ വിനീത്

Synopsis

പുനെ: പുനെ സിറ്റിക്കെതിരായ വിജയഗോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ അച്ഛന്റെ ജ്യേഷ്ഠന് സമര്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് സൂപ്പര്‍താരം സി.കെ വിനീത്. പുനെയിലെ ഛത്രപതി സ്‌പോര്‍ട്സ് കോംപ്ലക്‌സില്‍ കളി തീരാന്‍ ഒരു മിനുറ്റ് മാത്രം ശേഷിക്കേയായിരുന്നു വിനീതിന്‍റെ തകര്‍പ്പന്‍ ഗോള്‍. 90 മിനുറ്റുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ഓരോ ഗോളടിച്ച് സമനിലയായിയിരുന്നു ഇരു ടീമുകളും.

എന്നാല്‍ രക്ഷകന്‍റെ വേഷത്തിലെത്തിയ വിനീത് ഇഞ്ചുറി ടൈമില്‍ മഞ്ഞപ്പടയ്ക്ക് അനിവാര്യ വിജയം സമ്മാനിച്ചു. പെക്കൂസന്‍റെ ലോംഗ്പാസ് നെഞ്ചിലെടുത്ത്, കറങ്ങി തിരിഞ്ഞ് വിനീത് പോസ്റ്റിന്‍റെ വലതുമൂലയിലേക്ക് തൊടുത്തപ്പോള്‍ ബ്ലാസ്റ്റേഴ്സ് കൊമ്പുകുലുക്കി. വിജയഗോളിനായി കാത്തിരുന്ന ആരാധകര്‍ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി വീരനായി വിനീത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് പ്രിയനായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ധോണിയുടെ പിന്തുണയും സഞ്ജുവിന്റെ സഹായവും'; ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ റുതുരാജിന് കാര്യങ്ങള്‍ എളുപ്പമെന്ന് ഇര്‍ഫാന്‍ പത്താന്‍
എല്‍പിജി പ്രതിസന്ധി ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനെ ബാധിക്കുമോ? ഐപിഎല്‍ ഗവേണിംഗ് കൗണ്‍സിലിന്റെ മറുപടിയിങ്ങനെ