മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ ലൗതാരോ മാർട്ടിനസിലൂടെ അർജന്‍റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. മാർട്ടിനസിന്‍റെ പെനൽറ്റി കിക്ക് ബുർക്കിന ഫാസോ ഗോൾകീപ്പർ റസാക്ക് ഗിറ തടഞ്ഞെങ്കിലും റീബൗണ്ടിൽ നിന്ന് മാർട്ടിനസ് പന്ത് വലയിലാക്കുകയായിരുന്നു.

ബ്യൂണസ് അയേഴ്സ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബുർക്കിന ഫാസോയ്‌ക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ വിജയം. ഹോം ഗ്രൗണ്ടായ എസ്റ്റാഡിയോ മോണുമെന്‍റലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലയണൽ സ്കലോണിയുടെ സംഘം വിജയം കൊയ്തത്. ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ അടിച്ചുകൂട്ടിയ അർജന്‍റീന, രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി വിജയം പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയെ 4-0ന് തോൽപ്പിച്ച അർജന്റീന, ഈ വിൻഡോയിലെ രണ്ട് മത്സരങ്ങളിൽ നിന്നായി 11 ഗോളുകളാണ് അടിച്ചുകൂട്ടിയത്.

മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ ലൗതാരോ മാർട്ടിനസിലൂടെ അർജന്‍റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. മാർട്ടിനസിന്‍റെ പെനൽറ്റി കിക്ക് ബുർക്കിന ഫാസോ ഗോൾകീപ്പർ റസാക്ക് ഗിറ തടഞ്ഞെങ്കിലും റീബൗണ്ടിൽ നിന്ന് മാർട്ടിനസ് പന്ത് വലയിലാക്കുകയായിരുന്നു. എട്ടാം മിനിറ്റിൽ ബുർക്കിന ഫാസോ താരം മൗമൂണി ഡിയാലോയുടെ ബോക്സിനുള്ളിലെ ക്ലിയറൻസ് ഓൺ ഗോളായി മാറിയതോടെ അർജന്റീന ലീഡ് രണ്ടാക്കി. 12-ാം മിനിറ്റിൽ ജിയാൻലൂക്ക പ്രെസ്റ്റിയാനി അർജന്‍റീനയ്ക്കായുള്ള തന്‍റെ ആദ്യ ഗോൾ നേടി.

Scroll to load tweet…

തുടർന്ന് 35-ാം മിനിറ്റിൽ നിക്കോ പാസും, തൊട്ടടുത്ത മിനിറ്റിൽ പ്രെസ്റ്റിയാനിയുടെ അസിസ്റ്റിൽ നിന്ന് ജൂലിയൻ അൽവാരസും ഗോൾ കണ്ടെത്തിയതോടെ ആദ്യ പകുതിയിൽ തന്നെ അർജന്‍റീന 5-0 എന്ന കൂറ്റൻ ലീഡ് സ്വന്തമാക്കി. രണ്ടാം പകുതിയിലും അർജന്‍റീനയുടെ ആധിപത്യം തുടർന്നു. 57-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിന്‍റെ അസിസ്റ്റിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ഫ്രാങ്കോ മസ്റ്റാന്‍റുവോനോ ടീമിന്‍റെ ആറാം ഗോൾ നേടി.

Scroll to load tweet…

രണ്ടാം പകുതിയിൽ എക്സെക്വിയൽ പലാസിയോസ്, സാന്‍റിയാഗോ കാസ്ട്രോ, വാലന്‍റീൻ ബാർകോ, ജൂലിയാനോ സിമിയോണി, നിക്കോ ഗോൺസാലസ് എന്നിവരെ അർജന്‍റീന പകരക്കാരായി കളത്തിലിറക്കി. കളിയുടെ ഇഞ്ചുറി ടൈമിൽ (90+3') വാലന്‍റീൻ ബാർകോ നൽകിയ ക്ലോസ് റേഞ്ച് ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ ജൂലിയാനോ സിമിയോണി അർജന്‍റീനയുടെ ഏഴാം ഗോളും നേടി പട്ടിക തികച്ചു.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക