കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യന്‍ സംഘത്തിന് അംഗീകാരം

By Web DeskFirst Published Mar 27, 2018, 8:19 PM IST
Highlights
  • പി.വി സിന്ധുവിന്‍റെ അമ്മയും സൈന നെഹ്‍‍വാളിന്‍റെ അച്ഛനും സംഘത്തില്‍

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അംഗീകാരം. 221 കായിക താരങ്ങളും, 58 പരിശീലകരും, 17 ഡോക്ടര്‍മാരും, 22 ഒഫീഷ്യല്‍സും ഉള്‍പ്പെടുന്ന സംഘത്തിനാണ് അനുമതി നല്‍കിയത്.

ഏഴ് ജിംനാസ്റ്റിക്സ് താരങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവര്‍ക്കൊപ്പം പരിശീലകനോ ഒഫീഷ്യലിനോ അനുമതി നല്‍കിയിട്ടില്ല. ഹോക്കിയില്‍ 36 താരങ്ങളും അത്‌ലറ്റിക്സില്‍ 31 പേരും ഇന്ത്യക്കായി മത്സരിക്കും.

ഓസ്ട്രേലിയയിലേക്കുളള ഇന്ത്യന്‍ സംഘത്തില്‍ പി.വി സിന്ധുവിന്‍റെ അമ്മയെയും സൈന നെഹ്‍‍വാളിന്‍റെ അച്ഛനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവരുടെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കില്ലെന്ന് വ്യക്തമാക്കി. അടുത്ത മാസം നാല് മുതല്‍ 15 വരെ ഓസ്ട്രേലിയയിലെ ഗോള്‍ഡ്‌‌കോസ്റ്റിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്.

click me!