'പന്ത് ചുരണ്ടല്‍'; താരങ്ങളെ ട്രോളി ഓസീസ് റേഡിയോ- വീഡിയോ

Web Desk |  
Published : Mar 27, 2018, 07:34 PM ISTUpdated : Jun 08, 2018, 05:48 PM IST
'പന്ത് ചുരണ്ടല്‍'; താരങ്ങളെ ട്രോളി ഓസീസ് റേഡിയോ- വീഡിയോ

Synopsis

ട്രോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

സിഡ്നി: 'പന്ത് ചുരണ്ടല്‍' വിവാദത്തില്‍ താരങ്ങള്‍ക്കെതിരെ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം ശക്തമാകുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ അപമാനിച്ച സ്മിത്തിനും വാര്‍ണര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്ക് വിലക്കുമെന്നാണ് ഒടുവിലത്തെ സൂചനകള്‍. 

പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ സ്വന്തം താരങ്ങളെ ട്രോളുന്ന മ്യൂസിക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഓസീസ് ദേശീയ റേഡിയോയായ ട്രിപ്പിള്‍ ജെ. ട്രോള്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേ‌പ്‌ടൗണ്‍ ടെസ്റ്റില്‍ യുവതാരം കാമറോണ്‍ ബാന്‍ക്രോഫ്റ്റ് പന്ത് ചുരുണ്ടിയതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഇത് തത്സമയം സ്റ്റേഡിയത്തിലെ ബിഗ് സ്ക്രീനില്‍ തെളിഞ്ഞതോടെ അംപയര്‍മാര്‍ ഇടപെടുകയായിരുന്നു.

തുടര്‍ന്ന് ഐസിസി സ്മിത്തിനെ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും മാച്ച് ഫീയുടെ 100 ശതമാനം പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബാന്‍ക്രോഫ്റ്റിനും സഹനായകന്‍ വാര്‍ണര്‍ക്കുമെതിരെ ഐസിസിയുടെ നടപടിയുണ്ടായിരുന്നില്ല. ഓസീസ് നായകസ്ഥാനം രാജിവെച്ച സ്മിത്തിനെ ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ് നായക സ്ഥാനത്തുനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

റയാന്‍ റിക്കിള്‍ട്ടണ് ചരിത്ര സെഞ്ചുറി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ സ്‌കോര്‍
രോഹിത്തിന്റെ മടങ്ങിവരവിനെ കുറിച്ച് സൂചന നല്‍കി ഹാര്‍ദിക് പാണ്ഡ്യ; ധൃതിപ്പെട്ട് കളിപ്പിക്കേണ്ടെന്ന് മാനേജ്‌മെന്റ് തീരുമാനം