കോപ്പ അമേരിക്ക ഫുട്ബോള്‍ ആവേശത്തിന് നാളെ തുടക്കമാകും

By web DeskFirst Published Jun 2, 2016, 2:01 AM IST
Highlights

ചിക്കാഗോ: ശതാബ്ദി കോപ്പ അമേരിക്കയ്ക്ക് നാളെ തുടക്കം. ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കൊളംബിയയെ നേരിടും. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിന്റെ പ്രദര്‍ശനശാലയായ കോപ്പ അമേരിക്കയ്ക്ക് വീണ്ടും അരങ്ങുണരുന്നു. ഒട്ടേറെ സവിശേഷതകളോടെയാണ് കോപ്പ അമേരിക്ക ഫുട്ബോളിന്റെ നൂറാം പതിപ്പിന് തുടക്കമാകുന്നത്.

ലോകത്തെ ഏറ്റവും പഴക്കമേറിയ ടൂര്‍ണമെന്റാണ് 1916ല്‍ തുടങ്ങിയ കോപ്പ അമേരിക്ക. കോപ്പയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള  ടൂര്‍ണമെന്റിനാണ് നാളെ അമേരിക്കയില്‍ തുടക്കമാവുന്നത്. കോപ്പ ആദ്യമായി തെക്കേ മേരിക്കയ്‌ക്ക് പുറത്ത് നടക്കുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇതുകൊണ്ടുതന്നെ തെക്കേ അമേരിക്കയിലെ പത്ത് ടീമുകള്‍ക്കൊപ്പം വടക്കേ അമേരിക്കയിലെ ആറ് ടീമുകളും പോരിനിറങ്ങും. നെയ്‌മറൊഴികെയുള്ള സൂപ്പര്‍ താരങ്ങളെല്ലാം വ്യത്യസ്ത ടീമുകളിലായി ബൂട്ടുകെട്ടും. ലൂയിസ് സുവാരസിന്റെ പരുക്ക് മാറാത്തത് ഉറുഗ്വേയുടെ ആശങ്കയായി തുടരുന്നു. അനിശ്ചിതത്വം നീക്കി ലിയണല്‍ മെസ്സിയുടെ അര്‍ജന്റീനയും പന്തുതട്ടാനുണ്ടാവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടര മുതലാണ് മത്സരങ്ങള്‍. ഉദ്ഘാടന മത്സരത്തില്‍ അമേരിക്ക കൊളംബിയ നേരിടും. കൂടുതല്‍ കളികള്‍ അഞ്ചുമണിക്ക് ശേഷം. 22നും 23നും സെമിഫൈനല്‍. 26ന് ലൂസേഴ്‌സ് ഫൈനലും 27ന് രാവിലെ അഞ്ചരയ്ക്ക് ഫൈനലും നടക്കും. ചിലിയാണ് നിലവിലെ ജേതാക്കള്‍.

click me!