
കൊച്ചി : ക്രിക്ക് എച്ച് ക്യു ആള്‍ കേരള ട്വന്റി20 കോര്‍പറേറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മെയ് 7 ന് ശനിയാഴ്ച തൃപ്പൂണിത്തുറ പാലസ് ഓവലില്‍ നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന ഫൈനലില്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡും ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസും തമ്മില്‍ ഏറ്റുമുട്ടും. സമാപനച്ചടങ്ങില്‍ ചലച്ചിത്രതാരം മോഹന്‍ലാലും സംവിധായകന്‍ പ്രിയദര്‍ശനും ചേര്‍ന്ന് സമ്മാനവിതരണം നിര്‍വ്വഹിക്കും. കേരളത്തിന്‍റെ അഞ്ച് മുന്‍കാല ക്രിക്കറ്റ് താരങ്ങളെ ചടങ്ങില്‍ ആദരിക്കും.
ഒന്നാം സെമിയില്‍ ആതിഥേയരായ ക്രിക്ക് എച്ച്ക്യു ഇന്ത്യ ലിമിറ്റഡിനെ ഒരുവിക്കറ്റിന് തോല്‍പ്പിച്ചാണ് ടിസിഎസ് ഫൈനലില്‍ കടന്നത്. സ്‌ക്കോര്‍ ക്രിക്ക്എച്ച് ക്യു 20 ഓവറില്‍ 5ന്155. ടിസിഎസ് 19.5 ഓവറില്‍ 9ന് 156. നവനീത് (48 ) ആണ് ടോപ്പ്‌സ്‌ക്കോറര്‍. രണ്ടാം സെമിയില്‍ സതര്‍ലാന്റ് ഗ്ലോബല്‍ സര്‍വീസസിനെ 21 റണ്‍സിന് കീഴ്‌പ്പെടുത്തിയാണ് ഐഡിയ ഫൈനലില്‍ പ്രവേശിച്ചത്. സ്‌ക്കോര്‍ ഐഡിയ 19.4 ഓവറില്‍ 157 ഓള്‍ഔട്ട്. ടോപ്പ്‌സ്‌ക്കോറര്‍ ആന്റണി ഏബ്രഹാം (37). സതര്‍ലാന്റ് 20 ഓവറില്‍ 9ന് 136. സോണല്‍ ഡിസില്‍വ (44 ) ടോപ്പ്‌സ്‌ക്കോററായി.
തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ കൊച്ചിന്‍ കസ്റ്റംസ് കമ്മീഷണര്‍ ഡോ.കെ.എന്‍.രാഘവന്‍ , പോലീസ് സൂപ്രണ്ട് ആര്‍.നിശാന്തിനി , കെസിഎ സെക്രട്ടറി ടി.എന്‍.അനന്തനാരായണന്‍ , മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍ തുടങ്ങിയവരും സംബന്ധിക്കും. മുന്‍ രഞ്ജിട്രോഫി താരങ്ങളായ കെ.രവിയച്ചന്‍ ,
കേളപ്പന്‍ തമ്പുരാന്‍ , കൊച്ചനുജന്‍ തമ്പുരാന്‍ , കൊച്ചുണ്ണി തമ്പുരാന്‍ , പി.ബാലചന്ദ്രന്‍ എന്നിവരെയാണ് ആദരിക്കുന്നതെന്ന് സംഘാടകസമിതി ചെയര്‍മാന്‍ ജയദീപ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!