
പാരീസ്: സിനദിൻ സിദാനെ ഇന്റര്‍ മയാമി എഫ് സിയുടെ പരിശീലകനാക്കാൻ ഡേവിഡ് ബെക്കാമിന്റെ നീക്കം. അമേരിക്കൻ മേജർ ലീഗ് സോക്കറിൽ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള പുതിയ ടീമാണ് ഇന്റർ മയാമി. 2020ലാണ് ഇന്‍റർ മയാമി ലീഗിൽ അരങ്ങേറ്റം കുറിക്കുക.
റയൽ മാഡ്രിഡിൽ ബെക്കാമിന്റെ സഹതാരമായിരുന്നു സിദാൻ. ഹൊസെ മോറീഞ്ഞോയ്ക്ക് പകരം മാഞ്ചസ്റ്റർ യുണൈറ്റഡ് സിദാനെ പരിഗണിക്കുന്നുവെന്ന വാർത്തകൾക്കിടെയാണ് ബെക്കാം ഫ്രഞ്ച് പരിശീലകനുമായി പ്രാരംഭ ചർച്ച നടത്തിയത്.
റയല്‍ പരിശീലകനായി മൂന്ന് സീസണില്‍ തുടര്‍ന്ന സിദാന്‍ ചാമ്പ്യന്‍സ് ലീഗില്‍ ക്ലബ്ബിന് ഹാട്രിക്ക് കിരീടം നേടിക്കൊടുത്തിരുന്നു. അരങ്ങേറ്റ സീസണിൽ തന്നെ ലിയോണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗ്രീസ്‌മാന്‍ എന്നിവരിൽ ഒരാളെ ടീമിൽ എത്തിക്കാനും ബെക്കാം ശ്രമിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!