ക്രിക്കറ്റിനെ ഒളിംപിക്സില്‍ പങ്കെടുപ്പിക്കണം: വിരേന്ദര്‍ സെവാഗ്

By Web DeskFirst Published Nov 22, 2017, 10:58 PM IST
Highlights

സൂറിച്ച്: ഇന്ത്യക്ക് ഒളിംപിക് സ്വര്‍ണ്ണം ലഭിക്കാന്‍ വളരെയേറെ സാധ്യതയുള്ള ഇനമാണ് ക്രിക്കറ്റ്. ക്രിക്കറ്റിനെ ഒളിംപിക് വേദിയില്‍ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ ക്രിക്കറ്റിനെ ഒളിംപിക്സില്‍ പങ്കെടുപ്പിക്കണമെന്ന ആവശ്യവുമായി ഇപ്പോള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നു വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ്. 

ഒളിംപിക്സ് മത്സരയിനമാകുന്ന നിലയിലേക്ക് ക്രിക്കറ്റ് വളരണമെന്ന് സെവാഗ് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനായി കൂടുതല്‍ രാജ്യങ്ങള്‍ ക്രിക്കറ്റില്‍ സജീവമായി രംഗത്ത് വരേണ്ടതുണ്ടെന്നും വീരു അഭിപ്രായപ്പെട്ടു. നിലവില്‍ 105 അംഗരാജ്യങ്ങള്‍ ഐസിസിയിലുണ്ടെങ്കിലും 12 രാജ്യങ്ങള്‍ മാത്രമാണ് പൂര്‍ണ്ണസമയ അംഗങ്ങള്‍. അതേസമയം ക്രിക്കറ്റിനെ 2024 ഒളിംപിക്സില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ ഐസിസി നടത്തുന്നുണ്ട്. 

ഫെബ്രുവരി എട്ട്, ഒന്‍പത് ദിവസങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടക്കുന്ന ഐസ് ക്രിക്കറ്റില്‍ മുന്‍ താരങ്ങളോടൊപ്പം പങ്കെടുക്കുമെന്നും വീരു വ്യക്തമാക്കി. ഐസിസിയുടെ സഹകരണത്തോടെയാണ് സ്വിറ്റ്സര്‍ലന്‍ഡില്‍ ഐസ് ക്രിക്കറ്റ് സംഘടിപ്പിക്കുന്നത്. മുന്‍ താരങ്ങളായ ജയവര്‍ദ്ധന, വെട്ടോറി, ഗ്രയാം സ്മിത്ത്, അക്തര്‍ തുടങ്ങിയര്‍ പങ്കെടുക്കും.

click me!