നെയ്‌മറെ കടത്തിവെട്ടി അര്‍ജന്‍റീനന്‍ താരം ലോകത്തെ വിലയേറിയ ഫുട്ബോളര്‍

By Web DeskFirst Published Nov 22, 2017, 9:29 PM IST
Highlights

പാരിസ്: ലോകത്തെ വിലയേറിയ ഫുട്ബോള്‍ താരം പിഎസ്ജിയുടെ ബ്രസീലിയന്‍ സെന്‍സേഷന്‍  നെയ്മറല്ലെന്ന് റിപ്പോര്‍ട്ട്. ബാഴ്‍സലോണയില്‍ നിന്ന് 198 യൂറോയുടെ റെക്കോര്‍ഡ് തുകയ്ക്ക് ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജര്‍മ്മനിലെത്തിയ നെയ്മറാണ് ലോകത്തെ വിലയേറിയ താരമെന്നായിരുന്നു ഇതുവരെയുള്ള അനുമാനം. ആഴ്ച്ചയില്‍ 600,000 യുറോയാണ് നെയ്മറിന് പിഎസ്ജിയില്‍ ലഭിക്കുന്നത്. 

എന്നാല്‍ പണക്കൊഴുപ്പ് നിറഞ്ഞ ചൈനീസ് ലീഗില്‍ ഷാംഗ്ഹായ് ഷെനുവക്കായി കളിക്കുന്ന കാര്‍ലോസ് ടെവസിന് ആഴ്ച്ചയില്‍ 634,000 യൂറോയാണ് പ്രതിഫലം. കണക്കുകള്‍ പ്രകാരം ലോകത്തെ വിലപിടിപ്പുള്ള താരം അര്‍ജന്‍റീനന്‍ താരം കാര്‍ലോസ് ടെവസാണ്. മൂന്നാം സ്ഥാനത്ത് ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസിയാണ്. ആഴ്ച്ചയില്‍ 500,000 യുറോയാണ് ഫുട്ബോള്‍ മിശാഹായ്ക്ക് വേതനമായി ലഭിക്കുന്നത്. 

ചൈനീസ് ലീഗില്‍ കളിക്കുന്ന ലെവസിയും ഓസ്കാറുമാണ് നാലും അഞ്ചു സ്ഥാനങ്ങളില്‍. 365,000 യൂറോയുമായി റയല്‍ മാഡ്രിഡിന്‍റെ പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ആറാം സ്ഥാനത്ത്. അതേസമയം പ്രിയ ക്ലാബായ ബാഴ്സലോണയില്‍ നിന്ന് കൂടുമാറ്റം നടത്തിയാല്‍ അര്‍ജന്‍റീനന്‍ ടീമിലെ സഹതാരം ടെവസിന്‍റെ റെക്കോര്‍ഡ് ലിയോണല്‍ മെസിക്ക് മറികടക്കാനാകും എന്നാണ് വിലയിരുത്തല്‍. 
 

click me!