അവസാന രണ്ട് ടെസ്റ്റിനുള്ള സ്‌ക്വാഡിനെ ഓസീസ് പ്രഖ്യാപിച്ചു

By Web TeamFirst Published Dec 18, 2018, 2:47 PM IST
Highlights

അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റമില്ല. മോശം ഫോമിലുള്ള മധ്യനിര ബാറ്റ്‌സ്‌മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെയും പരിക്കേറ്റ ആരോണ്‍ ഫിഞ്ചിനെയും ഒഴിവാക്കിയിട്ടില്ല എന്നത് ശ്രദ്ധേയം. 

മെല്‍ബണ്‍: ഇന്ത്യക്കെതിരായ അവസാന രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഓസ്‌ട്രേലിയന്‍ സ്‌ക്വാഡില്‍ മാറ്റമില്ല. ആദ്യ ടെസ്റ്റുകള്‍ക്ക് പ്രഖ്യാപിച്ച 13 അംഗ ടീമിനെ നിലനിര്‍ത്തിയതായി ഓസീസ് സെലക്ഷന്‍ കമ്മിറ്റി തലവന്‍ ട്രവര്‍ ഹോണ്‍സ് അറിയിച്ചു.

പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിണ്‍സ്, ജോഷ് ഹേസല്‍വുഡ്, പീറ്റര്‍ സിഡില്‍ എന്നിവരെ നിലനിര്‍ത്തിയപ്പോള്‍ മോശം ഫോമിലുള്ള മധ്യനിര ബാറ്റ്‌സ്‌മാന്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് അടുത്ത മത്സരത്തില്‍ കളിക്കാനാകുമെന്നാണ് ടീം സെലക്‌ഷന്‍ തെളിയിക്കുന്നത്. 

മെല്‍ബണില്‍ 26-ാം തിയതി ആരംഭിക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റാണ് അടുത്ത മത്സരം. ജനുവരി മൂന്നിന് സിഡ്‌നിയില്‍ അവസാന ടെസ്റ്റിന് തുടക്കമാകും. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇരുടീമും ഓരോ മത്സരങ്ങള്‍ വീതം ജയിച്ചിട്ടുണ്ട്.  

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ടിം പെയ്‌ന്‍(നായകന്‍), ആരോണ്‍ ഫിഞ്ച്, മാര്‍ക്കസ് ഹാരിസ്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രാവിസ് ഹെഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിണ്‍സ്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, പീറ്റര്‍ സിഡില്‍

click me!