അവര്‍ രണ്ടുപേരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മൃഗീയമായി കുത്തിക്കീറി: സെവാഗ്

Published : Feb 17, 2018, 01:30 PM ISTUpdated : Oct 05, 2018, 12:36 AM IST
അവര്‍ രണ്ടുപേരും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മൃഗീയമായി കുത്തിക്കീറി: സെവാഗ്

Synopsis

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ സമ്പൂര്‍ണ ആധിപത്യത്തെ പ്രകീര്‍ത്തിച്ച് ക്രിക്കറ്റ് ലോകം. ബോളിവുഡിലെ എക്കാലത്തെയും വലിയ സൂപ്പര്‍ ഹിറ്റായ ഷോലെയിലെ ഡയലോഗ് കൊണ്ടാണ് വീരേന്ദര്‍ സെവാഗ് ടീം ഇന്ത്യക്ക് അഭിനന്ദനം അറിയിച്ചത്. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മൃഗീയമായി കുത്തിക്കീറിയെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 5-1നാണ് ഇന്ത്യ നേടിയത്. പരമ്പരയില്‍ 33 ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുളാണ് ചാഹലും കുല്‍ദീും ചേര്‍ന്ന് എറിഞ്ഞിട്ടത്. ചാഹല്‍ 16 വിക്കറ്റ് നേടിയപ്പോള്‍ കുല്‍ദീപ് 17 വിക്കറ്റ് നേടി. പരമ്പരയിലെ ആദ്യ മത്സരം കളിച്ച ശര്‍ദ്ദൂല്‍ താക്കൂര്‍ നാലു വിക്കറ്റ് നേടിയിരുന്നു.

താന്‍ സമീപകാലത്ത് കണ്ടതില്‍ ഏറ്റവും മികച്ച ഏകദിന ഇന്നിംഗ്സായിരുന്നു കോലിയുടേതെന്ന് സഹതാരം സുരേഷ് റെയ്ന പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി ഏകദിന പരമ്പര നേടിയ ടീം ഇന്ത്യയെ റെയ്ന അഭിനന്ദിച്ചു. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ചേസര്‍ വീണ്ടുമത് ചെയ്തു എന്നായിരുന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണിന്റെ കമന്റ്.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഇംഗ്ലണ്ടിനെതിരായ സെമി പോരില്‍ ടീമില്‍ നിര്‍ണായക മാറ്റം?, ഇന്ത്യയുടെ സാധ്യതാ ഇലവന്‍
'ധോണിക്ക് റെയ്നയെയും ജഡേജയെയും ഇഷ്ടമുള്ളതുപോലെയാണ് എനിക്ക് സഞ്ജു'; വിമർശകർക്ക് മറുപടിയുമായി അശ്വിൻ