ഇറ്റലിയിലും ക്രിസ്റ്റ്യാനോയുടെ ഗോളടിമേളം; യുവന്‍റസിന് ജയം

By Web TeamFirst Published Dec 16, 2018, 12:42 PM IST
Highlights

ടോറിനോയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ ലീഗിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ക്രിസ്റ്റിക്ക് സ്വന്തമായി. 15 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന്‍റെ സമ്പാദ്യം. ജെനോവ താരം  ക്രിഷ്തോഫ് യോങ്തക്കാണ് 15 മത്സരങ്ങളില്‍ നിന്ന് 11 പോയന്‍റുമായി ഗോള്‍വേട്ടയില്‍ മുന്നില്‍

റോം: ഇറ്റാലിയൻ ലീഗിൽ യുവന്‍റസിന് ജയം. ടോറിനോയെ എതിരില്ലാത്ത ഒരു ഗോളിനാണ് നിലവിലെ ചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. സുപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് യുവന്‍റസിന്‍റെ ജയമുറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്.

എഴുപതാം മിനുട്ടിറ്റിൽ ലഭിച്ച പെനാൽട്ടി ക്രിസ്റ്റ്യാനോ ലക്ഷ്യത്തിലെത്തിച്ചതാണ് യുവന്റസിന് തുണയായത്. ജയത്തോടെ ലീഗിൽ പോയന്‍റ് നിലയിൽ ഏറെ മുന്നിലെത്താന്‍ യുവന്‍റസിനായി.

ടോറിനോയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ ലീഗിലെ ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനവും ക്രിസ്റ്റിക്ക് സ്വന്തമായി. 15 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് പോര്‍ച്ചുഗല്‍ നായകന്‍റെ സമ്പാദ്യം. ജെനോവ താരം  ക്രിഷ്തോഫ് യോങ്തക്കാണ് 15 മത്സരങ്ങളില്‍ നിന്ന് 11 പോയന്‍റുമായി ഗോള്‍വേട്ടയില്‍ മുന്നില്‍.

 

click me!