നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോവയുടെ ഗോള്‍വര്‍ഷം

By Web TeamFirst Published Dec 15, 2018, 6:38 AM IST
Highlights

ഗോവയ്ക്കായി കോറോ ഇരട്ടഗോള്‍ നേടി. സീസണില്‍ ഇതോടെ കോറോയ്ക്ക് 10 ഗോളായി. എഡു ബെഡിയ , ഹ്യൂഗോ ബൗമസ് , മിഗ്വേല്‍ ഫെര്‍ണാണ്ടസ് എന്നിവരും ഗോവയ്ക്കായി ഗോള്‍ നേടി

പനാജി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റിനെതിരെ ഗോള്‍വര്‍ഷവുമായി ഗോവ എഫ് സി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. സ്വന്തം മൈതാനത്ത് ഒന്നിനെതിരെ 5 ഗോളിനാണ് ഗോവ ജയിച്ചത്. രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

ഗോവയ്ക്കായി കോറോ ഇരട്ടഗോള്‍ നേടി. സീസണില്‍ ഇതോടെ കോറോയ്ക്ക് 10 ഗോളായി. എഡു ബെഡിയ , ഹ്യൂഗോ ബൗമസ് , മിഗ്വേല്‍ ഫെര്‍ണാണ്ടസ് എന്നിവരും ഗോവയ്ക്കായി ഗോള്‍ നേടി. 11 കളിയിൽ 20 പോയിന്‍റുമായാണ് ഗോവ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

click me!