
മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ യുവന്റസ് ഇന്ന് മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ നേരിടുമ്പോള്‍ ക്രിസ്റ്റിയാനോയ്ക്ക് ഒരു കാര്യം വ്യക്തമാക്കാനുണ്ട്. തന്റെ മുന്‍ ക്ലബായ യുനൈറ്റഡിനെതിരേ ഗോള്‍ നേടിയാല്‍ ആഘോഷിക്കില്ലെന്നാണ് യുവന്റസിന്റെ സൂപ്പര്‍ താരം പറയുന്നത്. രാത്രി 12.15ന്ാണ് മത്സരം. താരം യുവന്റസിലെത്തിയ ശേഷം ആദ്യമായിട്ടാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി മത്സരം വരുന്നത്. താരം ഇന്നലെ ഓള്‍ഡ് ട്രാഫോഡ് സ്‌റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.
നേരത്തെ, റയല്‍ മാഡ്രിഡില്‍ ആയിരുന്നപ്പോഴും ക്രിസ്റ്റിയാനോയ്ക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി മത്സരമുണ്ടായിരുന്നു. അന്ന് ഗോള്‍ നേടിയപ്പോവും താരം ആഘോഷിച്ചിരുന്നില്ല. ക്രിസ്റ്റിയാനോയുടെ ഗോളിലാണ് റയല്‍ അടുത്ത റൗണ്ടിലെത്തിയത്. പിന്നാലെ ആരാധകരോട് മാപ്പ് പറയുകയും ചെയ്തിരുന്നു. അന്ന് റയലിന്റെ പരിശീലകനായിരുന്ന ഹൊസെ മൊറീഞ്ഞോയാണ് ഇന്ന് മാഞ്ചസ്റ്ററിന്റെ പരിശീലകനെന്ന പ്രത്യേകതയുമുണ്ട്.
നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജേഴ്‌സിയില്‍ തന്റെ പഴയ ക്ലബായ സ്‌പോര്‍ട്ടിങ് ലിസ്ബണ് എതിരെ ഗോളടിച്ചപ്പോഴും റൊണാള്‍ഡോ ആഘോഷിച്ചിരുന്നില്ല. ക്രിസ്റ്റ്യാനോയുടെ ആദ്യ ക്ലബായിരുന്നു സ്‌പോര്‍ട്ടിങ് ലിസ്ബണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!