ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നു

By Web DeskFirst Published Apr 1, 2017, 7:56 AM IST
Highlights

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിലേക്ക് മടങ്ങിവരുന്നു. 2018 ഐപിഎല്‍ സീസണല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉണ്ടാകുമെന്ന് ടീം സ്ഥാപകനും ബിസിസിഐ മുന്‍ മേധാവിയുമായ എന്‍ ശ്രീനിവാസന്‍ അറിയിച്ചു. മഹേന്ദ്ര സിംഗ് ധോണിയായിരിക്കും ടീമിന്‍റെ നായകനെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

മദ്രാസ് അഡ്വടൈസിംഗ് ക്ലബിന്റെ വാര്‍ഷിക അവാര്‍ഡ് പരുപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎസ് ധോണി വീണ്ടും മഞ്ഞകുപ്പായം അണിയും മാത്രമല്ല ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കുകയും ചെയ്യും, 2018 ഞങ്ങളുടെ തിരിച്ചുവരവ് വര്‍ഷമായിരിക്കുമെന്ന് ശ്രീനിവാസന്‍ പ്രഖ്യാപിച്ചു.

ടീമിനെതിരെ എന്തോക്കെ  ആരോപണങ്ങളും ആര്‍ക്കും ഉന്നയിക്കാം, എന്നാല്‍ ഒരു ചെന്നൈ കളിക്കാരനെ കുറിച്ച് പോലും നിങ്ങള്‍ക്ക് ഒന്നും പറയാനാകില്ല, അവര്‍ കളിക്കുക മാത്രമാണ് ചെയ്തത്. അവര്‍ക്കെതിരെയുളള ആരോപണങ്ങള്‍ വെറും അസൂയ മാത്രമാണ്' ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.

2015ലാണ് ഐപിഎല്‍ വാതുവെപ്പ് കേസില്‍ ജസ്റ്റിസ് ലോധ കമ്മിറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹ ഉടമ ഗുരുനാഥ് മെയ്യപ്പനെ ബസിസിഐയുമായി ബന്ധപ്പെടുന്നതില്‍ നിന്നും ആജീവനാനന്തവും വിലക്കിയിരുന്നു.

click me!