സ്പെയ്ന്‍ ലോകകപ്പ് തിരിച്ചെടുക്കും: ഡി ഗിയ

web desk |  
Published : May 06, 2018, 03:15 PM ISTUpdated : Jun 08, 2018, 05:50 PM IST
സ്പെയ്ന്‍ ലോകകപ്പ് തിരിച്ചെടുക്കും: ഡി ഗിയ

Synopsis

2010ലെ ചാംപ്യന്മാരായ സ്‌പെയ്ന്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

മാഡ്രിഡ്: റഷ്യയില്‍ സ്‌പെയ്ന്‍ ലോകകപ്പ് വീണ്ടെടുക്കുമെന്ന് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയ.  2010ലെ ചാംപ്യന്മാരായ സ്‌പെയ്ന്‍ കഴിഞ്ഞ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. മികച്ച ഫോമിലുള്ള കളിക്കാരുടെ സംഘവുമായിട്ടാണ് സ്‌പെയ്ന്‍ റഷ്യയിലേക്ക് പോകുന്നത്. 

ടീം ഒഴുക്കുള്ള മനോഹര കളിയാണ് പുറത്തെടുക്കുക. കപ്പ് വീണ്ടെടുക്കാന്‍ എല്ലാവരും സജ്ജമായിക്കഴിഞ്ഞെന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായ ഡി ഗിയ പറഞ്ഞു. തകര്‍പ്പന്‍ ഫോമിലുള്ള ഡി ഗിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്ലെയര്‍ ഓഫ് ദ സീസണായി തെഞ്ഞെടുക്കപ്പെട്ടിരുന്നു.

യോഗ്യതാ റൗണ്ടില്‍ സ്‌പെയ്ന്‍ സാധ്യമായ 30 പോയിന്റില്‍ 28ഉം നേടിയിരുന്നു. ലോകകപ്പില്‍ ജൂണ്‍ 16ന് പോര്‍ച്ചുഗലുമായാണ് സ്‌പെയ്‌നിന്റെ ആദ്യ മത്സരം. ഇറാന്‍, മൊറോക്കോ എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം