എല്‍ ക്ലാസിക്കോ: അപരാജിത കുതിപ്പ് നിലനിര്‍ത്താന്‍ ബാഴ്‌സ; കടിഞ്ഞാണിടാന്‍ റയല്‍

web desk |  
Published : May 06, 2018, 11:14 AM ISTUpdated : Jun 08, 2018, 05:52 PM IST
എല്‍ ക്ലാസിക്കോ: അപരാജിത കുതിപ്പ് നിലനിര്‍ത്താന്‍ ബാഴ്‌സ; കടിഞ്ഞാണിടാന്‍ റയല്‍

Synopsis

സ്വന്തം തട്ടകത്തെ അവസാന 11 എല്‍ക്ലാസ്സിക്കോ പോരാട്ടങ്ങളില്‍ ബാഴ്‌സ ജയിച്ചത് മൂന്ന് തവണ മാത്രം.

ബാഴ്‌സലോണ: അപരാജിത റെക്കോഡുമായി സ്പാനിഷ് ലീഗ് ചാംപ്യന്മാരാവാന്‍ ബാഴ്‌സലോണ. ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് ആത്മവിശ്വാസത്തോടെ എത്താന്‍ റയല്‍ മാഡ്രിഡ്.

ലാ ലിഗ കിരീടം ബാഴ്‌സലോണ ഉറപ്പിച്ച ശേഷമുള്ള എല്‍ ക്ലാസ്സിക്കോയെങ്കിലും പരമ്പരാഗത വൈരികള്‍ക്കും ആരാധകര്‍ക്കും ഇത് അഭിമാനപോരാട്ടം. ഇനിയെസ്റ്റ എന്ന വീരനായകനെ എല്‍ക്ലാസ്സിക്കോ തോല്‍വിയോടെ പറഞ്ഞയക്കാന്‍ നൗകാംപില്‍ ബാഴ്‌സയ്ക്ക് കഴിയില്ല. 

സാന്റിയാഗോ ബാര്‍ണബ്യൂവില്‍ തലകുനിച്ച റയലിന് എതിരാളികളുടെ മൈതാനത്ത് പകരം വീട്ടണം. സ്വന്തം തട്ടകത്തെ അവസാന 11 എല്‍ക്ലാസ്സിക്കോ പോരാട്ടങ്ങളില്‍ ബാഴ്‌സ ജയിച്ചത് മൂന്ന് തവണ മാത്രം. പതിവുപോലെ ലിയോണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോരാട്ടം കൂടിയാണ് എല്‍ ക്ലാസിക്കോ. 

ബാഴ്‌സലോണയ്‌ക്കെതിരായ 29 മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോക്ക് 17 ഗോളുകള്‍. റയലിനെതിരായ 37 പോരാട്ടങ്ങളില്‍ മെസ്സി ലക്ഷ്യം കണ്ടത് 25 തവണയും. എല്‍ക്ലാസ്സിക്കോയില്‍ മെസ്സിക്ക് 17ഉം ക്രിസ്റ്റ്യാനോക്ക് എട്ടും ജയം വീതം.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ ആര്‍സിബിയെ വീഴ്ത്തി ലക്നൗ സൂപ്പര്‍ ജയന്‍റ്സ്, ജയം 9 റണ്‍സിന്
ജീവന്‍മരണപ്പോരില്‍ അടിച്ചുകയറി ലക്നൗ, മിച്ചല്‍ മാര്‍ഷിന് വെടിക്കെട്ട് സെഞ്ചുറി, മഴക്കളിയില്‍ ആര്‍സിബിക്ക് കൂറ്റന്‍ വിജയലക്ഷ്യം