എബിയും, കോഹ്ലിയും തീക്കാറ്റായി; ഗുജറാത്ത് സിംഹങ്ങള്‍ ചാരമായി

Published : May 14, 2016, 02:13 PM ISTUpdated : Oct 05, 2018, 01:52 AM IST
എബിയും, കോഹ്ലിയും തീക്കാറ്റായി; ഗുജറാത്ത് സിംഹങ്ങള്‍ ചാരമായി

Synopsis

ബംഗളൂരു: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ പ്ലേഓഫ് സാധ്യതകള്‍ സജീവമാക്കി. നായകന്‍ വിരാട് കോഹ്‌ലിയുടേയും എബി ഡിവില്യേഴ്‌സിന്റേയും തകര്‍പ്പന്‍ സെഞ്ചുറികളുടെ പിന്‍ബലത്തില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ 144 റണ്‍സിന്റെ ജയമാണ് ബാംഗളൂര്‍ കുറിച്ചത്. മറുപടി ബാറ്റിംഗില്‍ ബാംഗളൂരിന്‍റെ കൂറ്റന്‍ സ്‌കോറിനു മുന്നില്‍ പതറിയ ഗുജറാത്ത് 104 റണ്‍സില്‍ ഓള്‍ഔട്ടായി. 

ഒരു തോല്‍വി പ്ലേഓഫ് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമെന്ന തിരിച്ചറിവില്‍ ജയം നേടണമെന്ന് ഉറച്ച ലക്ഷ്യത്തിലാണ് ബാംഗളൂര്‍ ബാറ്റിംഗ് ആരംഭിച്ചത്. വമ്പനടിക്കാരനായ വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍(13 പന്തില്‍ 6) മടങ്ങിയതോടെ ക്രീസില്‍ ഒത്തുചേര്‍ന്ന കോഹ്‌ലിയും ഡിവില്യേഴ്‌സുമാണ് ബാംഗളൂരിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. സീസണിലെ മൂന്നാം സെഞ്ചുറിയാണ് കോഹ്‌ലി നേടിയത്. അഞ്ചു ഫോറും എട്ടു സിക്‌സറുമടക്കം 55 പന്തില്‍ 109 റണ്‍സാണ് കോഹ്‌ലി നേടിയത്. ഡിവില്യേഴ്‌സ് പുറത്താകാതെ 52 പന്തില്‍ 129 റണ്‍സാണ് എടുത്തത്. 43 പന്തില്‍ സെഞ്ചുറി തികച്ച ഡിവില്യേഴ്‌സിന്റെ ബാറ്റില്‍ നിന്നു 10 ഫോറും 12 സിക്‌സുമാണ് പിറന്നത്.

മറുപടി ബാറ്റിംഗിനിറങ്ങി ഗുജറാത്തിന് ആദ്യം നഷ്ടമായത് ഏഴു റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിന്റെ വിക്കറ്റാണ്. പിന്നാലെ മക്കലം(11) കൂടി പുറത്തായതോടെ ഗുജറാത്തിന്റെ വിജയപ്രതീക്ഷ അവസാനിച്ചു. മൂന്നു പേര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത് 38 പന്തില്‍ 37 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചാണ് ലയണ്‍സിന്റെ ടോപ് സ്‌കോറര്‍. ബാംഗളൂരുവിനുവേണ്ടി ക്രിസ് ജോര്‍ദാന്‍ നാലുവിക്കറ്റും ചാഹല്‍ മൂന്നു വിക്കറ്റും വീഴ്ത്തി. സുരേഷ് റെയ്‌നയില്ലാതിറങ്ങിയ ഗുജറാത്തിനെ നയിച്ചത് മക്കല്ലമാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് പറയുന്നത് വിടുവായത്തം, കാര്യമാക്കേണ്ട'; മുഹമ്മദ് അമീറിനെ രൂക്ഷമായി പരിഹസിച്ച് കൈഫ്
'കോച്ച് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു'; പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കലഹം, ഹെസ്സനെതിരെ നടപടിയെടുത്തേക്കും