ഐഎസ്എല്‍: ഡല്‍ഹി ആദ്യജയത്തിനായി ഇനിയും കാത്തിരിക്കണം; മുംബൈയോടും തോറ്റു

By Web TeamFirst Published Dec 3, 2018, 10:23 PM IST
Highlights

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് മുംബൈ സിറ്റി എഫ്‌സിയോടായിരുന്നു ഡല്‍ഹിയുടെ തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ തോല്‍വി.

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡല്‍ഹി ഡൈനാമോസിന് ആദ്യജയത്തിനായി ഇനിയും കാത്തിരിക്കണം. ഇന്ന് മുംബൈ സിറ്റി എഫ്‌സിയോടായിരുന്നു ഡല്‍ഹിയുടെ തോല്‍വി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ തോല്‍വി. പൗളോ മകാഡോ, റായ്‌നീര്‍ ഫെര്‍ണാണ്ടസ്, റാഫേല്‍ ബാസ്റ്റോസ് എന്നിവര്‍ മുംബൈയ്ക്കായി ഗോള്‍ നേടിയപ്പോള്‍, ഒന്ന് ഡല്‍ഹി താരം മാര്‍ട്ടി ക്രസ്പിയുടെ ദാനമായിരുന്നു. ഡല്‍ഹിക്ക് ജിയാന്നി സ്വെര്‍ലൂണാണ് ഗോള്‍ നേടിയത്. ഒന്ന് മുംബൈ മധ്യനിര താരം സൗവിക ചക്രവര്‍ത്തിയുടെ സെല്‍ഫ് ഗോളായിരുന്നു.

മത്സരം തുടങ്ങി ആദ്യ മൂന്നാം മിനിറ്റില്‍ തന്നെ മുന്നിലെത്തിയ ഡല്‍ഹി ആ ലീഡ് ആദ്യപകുതിവരെ നിലനിര്‍ത്തി. എന്നാല്‍ പിന്നീട് മുംബൈയുടെ മറ്റൊരു മുഖമാണ് കണ്ടത്. നാല് ഗോളുകളാണ് രണ്ടാം പകുതിയില്‍ ഡല്‍ഹി വഴങ്ങിയത്. രണ്ടാം പകുതിയില്‍ ഒരു പെനാല്‍റ്റിയും ഒരു ഓണ്‍ ഗോളുമാണ് കളി മാറ്റി മറിച്ചത്. 49ആം മിനുട്ടില്‍ ഡെല്‍ഹി ഒരു പെനാല്‍റ്റി  വഴങ്ങിയത് ബാസ്റ്റോസ് ലക്ഷ്യത്തി എത്തിച്ചു. 61ആം മിനുട്ടില്‍ ക്രിസ്പിയുടെ അബദ്ധത്തില്‍ പിറന്ന സെല്‍ഫ് ഗോള്‍ കളി മുംബൈക്ക് അനുകൂലമായി 2-1 എന്ന സ്‌കോറിലേക്ക് എത്തിച്ചു.

64ആം മിനുട്ടില്‍ ഡെല്‍ഹി ഒരു ഗോള്‍ മടക്കി 2-2 എന്ന സമനിലയില്‍ എത്തിച്ചെങ്കിലും അത് അധിക സമയം നീണ്ടു നിന്നില്ല. 69ആം മിനുട്ടില്‍ ഫെര്‍ണാണ്ടസും 80ാം മിനിറ്റില്‍ മകഡോയും ഗോള്‍ കണ്ടെത്തിയപ്പോള്‍ 4-2ന്റെ വിജയം മുംബൈ ഉറപ്പിച്ചു. ഈ ജയത്തോടെ മുംബൈ സിറ്റി ലീഗില്‍ നാലാം സ്ഥാനത്ത് എത്തുകയും ചെയ്തു.

click me!