ഐപിഎല്‍: ആവേശപ്പോരില്‍ ഡല്‍ഹിക്ക് വിജയം

web desk |  
Published : May 03, 2018, 01:08 AM ISTUpdated : Jun 08, 2018, 05:53 PM IST
ഐപിഎല്‍: ആവേശപ്പോരില്‍ ഡല്‍ഹിക്ക് വിജയം

Synopsis

മഴ നിയമപ്രകാരം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 

ദില്ലി: അവസാന ഓവര്‍ വരെ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഡെല്‍ഹി ഡെയര്‍ഡെവിള്‍സിന് വിജയം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാല് റണ്‍സിനായിരുന്നു ഡല്‍ഹിയുടെ വിജയം. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു. എന്നാല്‍ ടോസിന് ശേഷം തുടങ്ങിയ മഴയെ തുടര്‍ന്ന് മത്സരം 18 ഓവറാക്കി ചുരുക്കി. ഡെല്‍ഹിയുടെ ബാറ്റിങ്ങിനിടെ 17.1 ഓവറില്‍ വീണ്ടും മഴയെത്തി. അപ്പോള്‍ ഡെല്‍ഹിയുടെ സ്‌കോര്‍ ആറിന് 196. പിന്നീട് മഴ നിയമപ്രകാരം രാജസ്ഥാന്റെ വിജയലക്ഷ്യം 12 ഓവറില്‍ 151 റണ്‍സായി പുതുക്കി നിശ്ചയിച്ചു. 

ഓപ്പണര്‍ ജോസ് ബട്‌ലറുടെ (26 പന്തില്‍ 67) ഇന്നിങ്‌സ് രാജസ്ഥാന് വിജയ പ്രതീക്ഷ നല്‍കി. എന്നാല്‍ സഹ ഓപ്പണര്‍ ഡാര്‍സി ഷോട്ട് സമയമെടുത്തത് രാജസ്ഥാനെ പിറകോട്ട് വലിച്ചു. വൈകാതെ 6.4 ഓവറില്‍ ജോസ് ബട്‌ലറെ നഷ്ടമായി. ഒന്നാം വിക്കറ്റില്‍ 82 റണ്‍സാണ് ബട്‌ലര്‍- ഷോര്‍ട്ട് കൂട്ടുകെട്ട് നേടിയത്. നാല് ബൗണ്ടറിയും ഏഴ് സിക്‌സുമാണ് ബട്‌ലര്‍ നേടിയത്. സഞ്ജുവിനെ(3) ബോള്‍ട്ട് പുറത്താക്കിയപ്പോള്‍ അതേ ഓവറിന്റെ അവസാന പന്തില്‍ ബെന്‍ സ്റ്റോക്‌സിനെയും ബോള്‍ട്ട് തന്നെ മടക്കിയയച്ചു.

ഗ്ലെന്‍ മാക്‌സ്വെല്‍ എറിഞ്ഞ പത്താം ഓവറില്‍ തുടരെ മൂന്ന് സിക്‌സുകള്‍ അടിച്ച് ഡാര്‍സി ഷോര്‍ട്ട് നേരിയ പ്രതീക്ഷ നല്‍കി. എന്നാല്‍ ആ ഓവറിന്റെ നാലാം പന്തില്‍ ഡാര്‍സി പുറത്ത്. അവസാന രണ്ടോവറില്‍ 30 റണ്‍സ് വേണ്ടിയിരുന്ന രാജസ്ഥാനു ലിയാം പ്ലങ്കറ്റ് എറിഞ്ഞ ഓവറില്‍ 15 റണ്‍സ് നേടി ലക്ഷ്യം അവസാന ഓവറില്‍ 15 ആക്കി മാറ്റി. ഒരു പന്തില്‍ 6 എന്ന നിലയിലേക്ക് ലക്ഷ്യം കൊണ്ടുവന്നുവെങ്കിലും അവസാന പന്തില്‍ അതിര്‍ത്തി കടത്താനാകാതെ പോയപ്പോള്‍ 12 ഓവറില്‍ 146 റണ്‍സില്‍ അവരുടെ ചേസിങ്  അവസാനിച്ചു. 

ഡെല്‍ഹിയുടെ യുവനിര പുറത്തെടുത്ത പ്രകടനമാണ് ടീമിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. കോളിന്‍ മണ്‍റോ (0) ആദ്യ ഓവറില്‍ മടങ്ങിയെങ്കിലും ഋഷഭ് പന്ത് (29 പന്തില്‍ 69) പൃഥ്വി ഷാ (25 പന്തില്‍ 47) ക്യാപ്റ്റന്‍ ശ്രേയാസ് അയ്യര്‍ (35 പന്തില്‍ 50) എന്നിവരുടെ ബാറ്റിങ്ങ് അവര്‍ക്ക് കൂറ്റന്‍ സ്‌കോര്‍  സമ്മാനിച്ചു. അവസാന ഓവറുകളില്‍  വിജയ് ശങ്കര്‍ (ആറ് പന്തില്‍ 17 ) കത്തിക്കയറിയപ്പോള്‍ സ്‌കോര്‍ 190 കടക്കുകയായിരുന്നു. 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

രോഹിത് ശര്‍മയുടെ കൈയിലെ 3.25 കോടിയുടെ റോളക്സ് വാച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് ആരാധകർ; കലിപ്പനായി ഹിറ്റ്മാൻ
ശ്രേയസ് അയ്യരല്ല, സൂര്യകുമാർ യാദവിന്‍റെ പിന്‍ഗാമിയായി ഇന്ത്യൻ ടി20 ടീം നായകനായി സെലക്ട‍ർമാര്‍ പരിഗണിക്കുന്നത് സഞ്ജു സാംസണെ