ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ഫൈനലില്‍ സൈന പൊരുതി വീണു

Published : Oct 21, 2018, 04:54 PM IST
ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ഫൈനലില്‍ സൈന പൊരുതി വീണു

Synopsis

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പൊരുതി തോറ്റു. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍  21-13, 13-21, 21-6.

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനലില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ പൊരുതി തോറ്റു. ചൈനീസ് തായ്‌പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോട് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍  21-13, 13-21, 21-6.

ആദ്യ ഗെയിം കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ സൈന കൈവിട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ നിരാശരായെങ്കിലും രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച് സൈന പ്രതീക്ഷ നല്‍കി. ആദ്യ ഗെയിമിന്റെ അതേ സ്കോറില്‍ രണ്ടാം ഗെയിം തിരിച്ചുപിടിച്ച സൈന പ്രതീക്ഷ നല്‍കിയെങ്കിലും മൂന്നാം ഗെയിമില്‍ സൈനയെ നിലം തൊടാന്‍ അനുവദിക്കാതെ തായ് സു ഗെയിമും കിരീടവും സ്വന്തമാക്കി.

ലോക പത്താം നമ്പര്‍ താരമായ സൈന ഈ വര്‍ഷം അഞ്ചാം തവണയാണ് തായ് സുവിനോട് തോല്‍ക്കുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസ് സെമിയിലും തായ് സു സൈനയെ തോല്‍പ്പിച്ചിരുന്നു.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു