
മെല്‍ബണ്‍: അടുത്തിടെ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയനായിക്കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മിച്ചല്‍ ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ഓസീസിന്റെ മുന്‍ താരങ്ങള്‍ കോലിക്കെതിരെ തിരിഞ്ഞിരുന്നു. ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്‌നുമായി കോലി കോര്‍ത്തതൊന്നും അത്ര പെട്ടന്നൊന്നും ഓസീസ് താരങ്ങളുടെയോ ആരാധകരുടെയോ മനസില്‍ നിന്ന് മായില്ല. എന്നാല്‍ കോലിക്ക് പ്രശംസക്കൊണ്ട് മൂടിയിരിക്കുകയാണ് ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്.
കോലി ഒന്നാന്തരം ക്യാപ്റ്റനാണെന്നാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ അഭിപ്രായം. സ്റ്റാര്‍ക്ക് തുടര്‍ന്നു... ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കോലിയുടെ കീഴില്‍ കളിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം ഒന്നാന്തരം ക്യാപ്റ്റനാണ്. തീര്‍ച്ചയായും മികച്ച ബാറ്റ്‌സ്മാനും. ഈ പരമ്പരയില്‍ എങ്ങനെ കളിക്കണമെന്നുള്ളത് അവര് തീരുമാനിക്കേണ്ടതാണെന്നും സ്റ്റാര്‍ക്ക് കൂട്ടിച്ചേര്‍ത്തു.
2014ലാണ് സ്റ്റാര്‍ക്ക് ബാംഗ്ലൂരിലെത്തുന്നത്. ടീമിന്റെ പ്രധാന താരമായിരുന്നു സ്റ്റാര്‍ക്ക്. എന്നാല്‍ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് മാറിയ സ്റ്റാര്‍ക്കിന് പരിക്ക് കാരണം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!