മിന്നല്‍ സ്റ്റംപിംഗുമായി വീണ്ടും ധോണി; റെക്കോര്‍ഡ്

Published : Feb 08, 2018, 10:33 AM ISTUpdated : Oct 05, 2018, 01:12 AM IST
മിന്നല്‍ സ്റ്റംപിംഗുമായി വീണ്ടും ധോണി; റെക്കോര്‍ഡ്

Synopsis

കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ മിന്നല്‍ സ്റ്റംപിംഗുമായി വീണ്ടും ധോണി. കുല്‍ദീപ് യാദവിന്റെ പന്തില്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഏഡന്‍ മര്‍ക്രാമിനെ മിന്നല്‍ സ്റ്റംപിംഗിലൂടെ പുറത്താക്കിയ ധോണി പുതിയ റെക്കോര്‍ഡും കുറിച്ചു. ഏകദിന ക്രിക്കറ്റില്‍ വിക്കറ്റിന് പിന്നില്‍ 400 പുറത്താക്കലുകളുമായി ഈ നേട്ടം കൈവരിക്കുന്ന ആദ്യന്‍ വിക്കറ്റ് കീപ്പറായി ധോണി.  315 ഏകദിനങ്ങളില്‍ നിന്നാണ് ധോണി 400 പുറത്താക്കലുകളെന്ന നേട്ടത്തിലെത്തിയത്.

മൂന്നാം ഏകദിനത്തില്‍ സ്പിന്നര്‍മാര്‍ വീണ്ടും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടെങ്കിലും ഒരേയൊരു പുറത്താകലിലാണ് ധോണി പങ്കാളിയായതെന്നതും ശ്രദ്ധേയമായി. ഹാഷിം അംലയുടെ വിക്കറ്റ് വീണശേഷം ഡുമിനിയും മര്‍ക്രാമും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ മികച്ച നിലയിലെത്തിച്ചപ്പോഴായിരുന്നു കുല്‍ദീപിന്റെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ്.

ഇതിഹാസങ്ങളായ കുമാര്‍ സങ്കക്കാര, ആദം ഗില്‍ക്രിസ്റ്റ്, മാര്‍ക്ക് ബൗച്ചര്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍. 482 പേരെ പുറത്താക്കിയ  കുമാര്‍ സങ്കക്കാരയാണ് പട്ടികയില്‍ മുന്നില്‍.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ലോകകപ്പ് ട്രോഫി ഹനുമാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയതില്‍ പ്രതികരിച്ച് ഇഷാന്‍ കിഷന്‍, അനാവശ്യ ചോദ്യങ്ങള്‍ വേണ്ടെന്ന് താരം
ശുഭ്മാന്‍ ഗില്ലോ അക്സര്‍ പട്ടേലോ അല്ല, സഞ്ജു സാംസൺ ഇന്ത്യയുടെ അടുത്ത ടി20 നായകൻ; പ്രവചനവുമായി മുഹമ്മദ് കൈഫ്