ധോണിയും നേടി രണ്ട് ലോകറെക്കോര്‍ഡുകള്‍

By Web DeskFirst Published Dec 28, 2017, 9:48 PM IST
Highlights

ക്രിക്കറ്റിൽ ഒരു വര്‍ഷം കൂടി പടിയിറങ്ങിപ്പോകുന്നു. നിരവധി ലോകറെക്കോര്‍ഡുകള്‍ പിറന്ന വര്‍ഷമാണ് 2017.  മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണി രണ്ടു ലോകറെക്കോര്‍ഡുകളാണ് സ്വന്തംപേരിൽ എഴുതിച്ചേര്‍ത്തത്. അത് എന്തൊക്കെയാണെന്ന് നോക്കാം...

1, നോട്ടൗട്ട് റെക്കോര്‍ഡ്

ഏറ്റവുമധികം ഏകദിന മൽസരങ്ങളിൽ നോട്ടൗട്ടായി നിന്നതിന്റെ റെക്കോര്‍ഡ് എം എസ് ധോണി സ്വന്തമാക്കിയത് 2017ലാണ്. 73 ഏകദിന മൽസരങ്ങളിലാണ് ധോണി പുറത്താകാതെ നിന്നത്. ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലാണ് ധോണി ഈ റെക്കോര്‍ഡ് സ്വന്തം പേരിൽ കുറിച്ചത്. ഇക്കാര്യത്തിൽ ഷോൺ പൊള്ളോക്കിനെയാണ് ധോണി മറികടന്നത്. പൊള്ളോക്ക് 72 മൽസരങ്ങളിലാണ് പുറത്താകാതെ നിന്നത്...

2, സ്റ്റംപിങ് റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റിൽ 100 സ്റ്റംപിങ് തികച്ച ഏക വിക്കറ്റ് കീപ്പര്‍ എന്ന അത്യപൂര്‍വ്വനേട്ടവും ധോണി സ്വന്തം പേരിലാക്കി. 301 ഏകദിനങ്ങളിൽനിന്നായാണ് ധോണി 100 സ്റ്റംപിങ് തികച്ചത്. സെപ്റ്റംബര്‍ നാലിന് ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിൽ അകില ധനജ്ഞയയെ പുറത്താക്കിക്കൊണ്ടാണ് 100 സ്റ്റംപിങ് റെക്കോര്‍ഡ് എന്ന നേട്ടത്തിലേക്ക് ധോണി എത്തിയത്.

click me!