
കാര്‍ബറ: പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ തലയിലിടിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണാരത്‌നയെ ആശുപത്രിയിലേക്ക് മാറ്റി. കമ്മിന്‍സിന്റെ ബൗണ്‍സര്‍ കരുണാരത്‌നെയുടെ തലയ്ക്ക് പിറകില്‍ കഴുത്തിന് മുകളിലായി കൊള്ളുകയായിരുന്നു. ഉടനെ താരം ക്രീസില്‍ വീഴുകയും ചെയ്തു. എന്നാല്‍ ആശ്വാസ വാര്‍ത്തയുമായി കോച്ച് ചണ്ഡിക ഹതുരുസിംഘയെത്തി. താരം അബോധാവസ്ഥയില്‍ അല്ലായിരുന്നുവെന്ന് കോച്ച് വ്യക്തമാക്കി.
മികച്ച തുടക്കമാണ് കരുണാരത്‌നെ ശ്രീലങ്കയ്ക്ക് നല്‍കിയത്. 85 പന്തുകള്‍ നേരിട്ട താരം 46 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു. അഞ്ച് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു കരുണാരത്‌നെയുടെ ഇന്നിങ്‌സ്. കാന്‍ബറയില്‍ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സെടുത്തിട്ടുണ്ട്. ദിനേശ് ചാണ്ഡിമല്‍ (15), ധനഞ്ജയ ഡി സില്‍വ (1) എന്നിവരാണ് ക്രീസില്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!