
കേപ്ടൗണ്‍: ബാറ്റ് ചെയ്തപ്പോള്‍ നേടിയത് വെറും 10 റണ്‍സ്. പന്തെറിഞ്ഞതുമില്ല. എന്നിട്ടും പാക്കിസ്ഥാനെതിരെ ആദ്യ ട്വന്റി20യില്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായി. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഇക്കാര്യം സംഭവിച്ചത് പാക്കിസ്ഥാന്റെ ആറ് വിക്കറ്റുകളില്‍ ഡേവിഡ് മില്ലര്‍ക്ക് പങ്കുണ്ടായതുക്കൊണ്ടാണ്.
193 വിജയലക്ഷ്യം പിന്‍തുടര്‍ന്ന പാക്കിസ്ഥാന്റെ നാല് ക്യാച്ചുകളാണ് മില്ലറെടുത്തത്. രണ്ട് റണ്ണൗട്ടിലും മില്ലര്‍ പങ്കാളിയായി. പാകിസ്ഥാന്‍ ഇന്നിങ്‌സിന്റെ പതിനൊന്നാം ഓവറിലായിരുന്നു മില്ലര്‍ പാകിസ്ഥാന് ആദ്യ തിരിച്ചടി നല്‍കിയത്. ആസിഫ് അലി, ഇമാദ് വസിം, ഹസന്‍ അലി, ഷോയിബ് മാലിക് തുടങ്ങിയവരെ ക്യാച്ചിലൂടെയും പവലിയനിലേക്ക് മടക്കി അയച്ചു.
മികച്ച രീതിയില്‍ ബാറ്റ് ചെയ്ത് വരികയായിരുന്ന പാക് ഓപ്പണര്‍ ബാബര്‍ അസമിനെ താരം റണ്ണൗട്ടാക്കി. മുഹമ്മദ് റിസ്‌വാനും റണ്ണൗട്ടാവുകയായിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്‌സും പണ്ട് ഇത്തരത്തില്‍ ഫീല്‍ഡിംഗ് പ്രകടനത്തിന് മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!