
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കി കഴിഞ്ഞു. എന്നാല്‍ മത്സരത്തിന്‍റെ ആദ്യ ദിവസത്തെ ഇന്ത്യന്‍ ടീമിലെ 'തമിഴ്' ബോയ്സിന്‍റെ സംസാരം ഇപ്പോഴും വൈറലാകുകയാണ്. ബൗളറെ പ്രചോദിപ്പിക്കാനാണ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്ക് തമിഴ് ഡയലോഗുമായി രംഗപ്രവേശം നടത്തിയത്.
ദിനേശ് കാര്‍ത്തിക് അശ്വിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയതും പ്രചോദിപ്പിച്ചതുമെല്ലാം തമിഴിലായിരുന്നു. ഇരുവരും തമിഴ്‌നാട്ടുകാരാണ്. മറ്റൊരു തമിഴ്‌നാട്ടുകാരനായ മുരളി വിജയും ഇവര്‍ക്കൊപ്പം കൂടിയിരുന്നു. തമിഴ് കേട്ട് ഇംഗ്ലീഷ് താരങ്ങളുടെ മിഴിച്ചുനിന്നു. അര്‍ത്ഥം മനസിലാകാതെ അവര്‍ അക്ഷരാര്‍ത്ഥത്തില്‍ കുഴഞ്ഞു പോയി.
പോരാത്തതിന് അശ്വിന്റെ നിക്ക് നെയിമായ ആഷ്‌ലി എന്നു വിളിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് സംസാരിച്ചത്. അങ്കയേ പോട് പാക്കലാം എന്ന പണ്ണറേ മാമാ, ഡേയ് ഡേയ് വേറെ മാതിരി പോട്, എന്നൊക്കെ കാര്‍ത്തിക് വിളിച്ചു പറയുന്നത് അനുസരിച്ച് അശ്വിനും പന്തെറിയുകയും ചെയ്തു. ഇവരുടേയും ഈ തമിഴ് സംസാരം കളിയിലും ഗുണമായി മാറിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!