കോമണ്‍വെല്‍ത്ത് ഗെയിംസിലെ റഷ്യയാണോ ഇന്ത്യ ?

web desk |  
Published : Apr 03, 2018, 01:26 PM ISTUpdated : Jun 08, 2018, 05:50 PM IST
കോമണ്‍വെല്‍ത്ത് ഗെയിംസിലെ റഷ്യയാണോ ഇന്ത്യ ?

Synopsis

ഗെയിംസ് വില്ലേജില്‍ വന്നിറങ്ങി റൂമില്‍ പ്രവേശിക്കും മുന്‍പ് തന്നെ ഇന്ത്യന്‍ താരങ്ങളെ ഉത്തേജക മരുന്ന പരിശോധന നടത്തുകയാണ് ഗെയിംസ് അധികൃതര്‍.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകര്‍ക്ക് ഇന്ത്യന്‍ ടീമിനെ അത്രയ്ക്ക് വിശ്വാസമില്ലേ..? ഗെയിംസ് വില്ലേജില്‍ വന്നിറങ്ങി റൂമില്‍ പ്രവേശിക്കും മുന്‍പ് തന്നെ ഇന്ത്യന്‍ താരങ്ങളെ ഉത്തേജക മരുന്ന പരിശോധന നടത്തുകയാണ് ഗെയിംസ് അധികൃതര്‍. നാളെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് തുടക്കമാവുന്നത്.

ഗ്രൂപ്പുകളായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ ഓസ്‌ട്രേലിയയിലെത്തിയത്. നേരത്തെ ഇന്ത്യന്‍ താരങ്ങളുടെ റൂമില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ത്യന്‍ താരങ്ങളില്‍‌  പരിശോധന കടുപ്പമാക്കിയത്. ആദ്യം ഇന്ത്യന്‍ ബോക്‌സര്‍മാരെ പരിശോധിച്ച ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് ആന്റി ഡോപ്പിങ് ഏജന്‍സി പിന്നീട് ജിംനാസ്റ്റിസ്- നീന്തല്‍ താരങ്ങളേയും പരിശോധിച്ചു.

ഗെയിംസ് വില്ലേജില്‍ പ്രവേശിച്ച ഉടനെ തന്നെ താരങ്ങളുടെ മൂത്ര സാംപിളുകള്‍ പരിശോധിക്കുകയായിരുന്നു. അവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം ഇന്ത്യക്കാരെ സൂക്ഷിക്കുക, പരിശോധിക്കുക എന്നാണ്. 2014, 2016 വര്‍ഷങ്ങളിലും ഇന്ത്യന്‍ താരങ്ങളുടെ റൂമില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ റഷ്യയാണോ ഇന്ത്യ.. എന്നൊരു ചോദ്യം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്..?
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെപ്പോക്കിൽ സഞ്ജുവിന് അടിതെറ്റി, ചെന്നൈ പതറി; ഒടുവിൽ റുതുരാജ് 'ക്ലാസിക്', ഗുജറാത്തിന് മുന്നിൽ പൊരുതാവുന്ന ലക്ഷ്യം
ഇതിഹാസങ്ങളെല്ലാം പിന്നില്‍, ഐപിഎല്ലില്‍ മറ്റൊരു ഇന്ത്യൻ താരത്തിനുമില്ലാത്ത ചരിത്രനേട്ടം സ്വന്തമാക്കി സഞ്ജു, പിന്നാലെ മടക്കം