കളി കഴിഞ്ഞു; വിജയാഘോഷങ്ങളില്ലാതെ ഈസ്റ്റ് ബംഗാളിന്റെ മലയാളി താരങ്ങള്‍ പണം പിരിച്ചു

By Web TeamFirst Published Aug 19, 2018, 4:02 AM IST
Highlights
  • ഈസ്റ്റ് ബംഗാള്‍ താരങ്ങളായ സി.കെ. ഉബൈദും ജോബി ജസ്റ്റിനും മിര്‍ഷാദുമാണ് ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന രിതീയില്‍ പണം ശേഖരിച്ചത്.
     

കൊല്‍ക്കത്ത: ദുരിതബാധിതര്‍ക്ക് വേണ്ടിയുള്ള  ഈ സാമ്പത്തിക സഹായം കോല്‍ക്കത്തയില്‍ നിന്നാണ്. ഈസ്റ്റ് ബംഗാളില്‍ നിന്നാണ്. ഈസ്റ്റ് ബംഗാളിന്റെ ആരാധകരില്‍ നിന്നാണ്. അവര്‍ നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുകയായിരുന്നില്ല. അത് ഈസ്റ്റ് ബംഗാളിന് വേണ്ടി കളിക്കുന്ന രണ്ട് മലയാളി താരങ്ങളിലൂടെ ഇങ്ങോട്ടേക്കെത്തുകയായിരുന്നു.

ഈസ്റ്റ് ബംഗാള്‍ താരങ്ങളായ സി.കെ. ഉബൈദും ജോബി ജസ്റ്റിനും മിര്‍ഷാദുമാണ് ഒരുപാട് പേര്‍ക്ക് പ്രചോദനമാകുന്ന രിതീയില്‍ പണം ശേഖരിച്ചത്. ഇന്നലെ ആര്യന്‍ ക്ലബിനെതിരായ മത്സരത്തിന് ശേഷം കാണികളില്‍ നിന്ന് പണം പിരിക്കുകയായിരുന്നു മൂവരും. മത്സരം 3-0ന് വിജയിച്ചെങ്കിലും ഒരിക്കല്‍ പോലും ഇന്നത്തെ മത്സരം അവര്‍ ആഘോഷിച്ചില്ല. കാണികളില്‍ നിന്ന് പിരിവെടുക്കകയായിരുന്നു. 

ഈസ്റ്റ്ം ബംഗാള്‍ ഗോള്‍ കീപ്പര്‍ സി.കെ ഉബൈദ് പിന്നീട് ഫേസ്ബുക്ക് പോസ്റ്റും കുറിച്ചു. ആരാധകര്‍ നല്‍കിയ തുകയിലല്ല കാര്യം. നല്‍കാന്‍ കാണിച്ച മനസാണ് വേറിട്ട് നിര്‍ത്തുന്നതെന്ന് ഉബൈദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഈസ്റ്റ് ബംഗാള്‍ ആരാധകര്‍ക്ക് നന്ദിയും ഉബൈദ് രേഖപ്പെടുത്തി.
 

click me!