ഓക്‌ലന്‍ഡ് ടെസ്റ്റ്; നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് ഇംഗ്ലണ്ട് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By web deskFirst Published Mar 22, 2018, 8:31 AM IST
Highlights
  • ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താവുകയെന്ന നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ക്രെയ്ഗ് ഓവര്‍ട്ടോണെന്ന വാലറ്റക്കാരന്‍.

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരേ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് 58 റണ്‍സിന് പുറത്താവുമ്പോള്‍ ഒഴിവായത് നാണക്കേടിന്റെ റെക്കോഡ്. ടെസ്റ്റ് ചരിത്രത്തിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താവുകയെന്ന നാണക്കേടിന്റെ റെക്കോഡില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത് ക്രെയ്ഗ് ഓവര്‍ട്ടോണെന്ന വാലറ്റക്കാരന്‍. 1955ല്‍ 26 റണ്‍സിന് പുറത്തായ ന്യൂസിലന്‍ഡിനെതിരേയാണ് നിലവിലെ റെക്കോഡ്. അതും ഇംഗ്ലണ്ടിനെതിരേ. 

ഇന്ന് ഓക്ലന്‍ഡില്‍ 23ന് എട്ട് എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു ഇംഗ്ലണ്ട്. ട്രന്‍ഡ് ബൗള്‍ട്ട് അഞ്ചും ടിം സൗത്തി മൂന്ന് വിക്കറ്റും നേടി ഇംഗ്ലണ്ടിന്റെ വരിഞ്ഞുക്കെട്ടി. എന്നാല്‍ ഇംഗ്ലണ്ടിനെ ഓവര്‍ടോണിന്റെ പെട്ടന്നുള്ള റണ്‍സുകള്‍ രക്ഷിച്ചു. 25 പന്തില്‍ നിന്ന് 33 റണ്‍സാണ് ഓവര്‍ടോണ്‍ നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഓവര്‍ടോണിന്റെ ഇന്നിങ്‌സ്. 

ഓവര്‍ടോണ്‍ പുറത്താവാതെ നിന്നു. ബൗള്‍ട്ട് ആറും സൗത്തി നാലും വിക്കറ്റ് വീഴ്ത്തി. ഇംഗ്ലണ്ടിന്റെ ഒമ്പത് ബാറ്റ്‌സ്മാന്‍ രണ്ടക്കം കാണാതെ പുറത്തായി.  ഡേനൈറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. അഞ്ച് പേര്‍ സംപൂജ്യരായിരുന്നു. 11 റണ്‍സെടുത്ത മാര്‍ക് സ്റ്റോണ്‍മാന്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു ബാറ്റ്‌സ്മാന്‍.
 

click me!