
സിഡ്‌നി: ഇന്ത്യന്‍ ക്രിക്കറ്റ് നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളി ധോണിക്ക് പകരക്കാരനെ കണ്ടെത്തുകയെന്നതായിരിക്കുമെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷമണ്‍ എന്നിവരൊക്കെ വിരമിച്ചപ്പോള്‍ സമാനസ്ഥിതി ഇന്ത്യ നേരിട്ടിരുന്നു. ആ വിടവ് നികത്തുക അസാധ്യമാണ്. അതുപോലൊരു സാഹചര്യമാണ് ധോണിയുടെ കാര്യത്തിലുമുള്ളത്.
കീപ്പിംഗ്-ബാറ്റ്‌സ്മാന്‍ പൊസിഷനില്‍ പകരം വയ്ക്കാനാകാത്ത താരമാണ് ധോണി. ടീമിനെ മികച്ച രീതിയില്‍ നയിക്കുവാന്‍ താരത്തിനു സാധിച്ചിരുന്നു. അതിനാല്‍ തന്നെ ഏറെ പരീക്ഷണങ്ങള്‍ക്ക് ശേഷം മാത്രമേ ഇന്ത്യയ്ക്ക് ധോണിയ്ക്ക് പകരക്കാരനെ കണ്ടെത്താനാകൂ. ഷെയിന്‍ വോണ്‍ കളി മതിയാക്കിയപ്പോള്‍ വലിയൊരു വിടവാണ് ടീമിലുണ്ടായത്. ഇപ്പോളും ടീമിനു ആ വിടവ് നികത്തുവാന്‍ സാധിച്ചിട്ടില്ലെന്നും മുന്‍ ഓസീസ് താരം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!