ആര്‍ക്കും ജയിക്കാം; ഇംഗ്ലണ്ട്-ശ്രീലങ്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

By Web TeamFirst Published Nov 17, 2018, 5:30 PM IST
Highlights

ശ്രീലങ്ക-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കക്ക് വേണ്ടത് 75 റണ്‍സ്.

കൊളംബോ: ശ്രീലങ്ക-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മഴമൂലം മത്സരം നിര്‍ത്തിവെക്കുമ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെന്ന നിലയിലാണ്. മൂന്ന് വിക്കറ്റ് ശേഷിക്കെ പരമ്പരയില്‍ ഒപ്പമെത്താന്‍ ലങ്കക്ക് വേണ്ടത് 75 റണ്‍സ്. ലങ്കയില്‍ പരമ്പര ജയിക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടതാകട്ടെ മൂന്ന് വിക്കറ്റും. 27 റണ്‍സുമായി ക്രീസിലുള്ള ഡിക്‌വെല്ലയിലാണ് ലങ്കയുടെ വിജയപ്രതീക്ഷ. സ്കോര്‍ ഇംഗ്ലണ്ട് 290, 346, ശ്രീലങ്ക 336, 226/7.

മൂന്നാം ദിനം 324/9 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അധികം ദീര്‍ഘിച്ചില്ല. 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. 65 റണ്‍സുമായി ബെന്‍ ഫോക്സ് പുറത്താകാതെ നിന്നു.

301 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലിറങ്ങിയ ലങ്കക്ക് തുടക്കം പിഴച്ചു. കരുണരത്നെ അര്‍ധസെഞ്ചുറി(57) നേടിയെങ്കിലും സില്‍വ(4), ഡിസില്‍വ(1), മെന്‍ഡിസ്(1) എന്നിവര്‍ ചെറുത്തുനില്‍പ്പില്ലാചെ മടങ്ങിയതോടെ ലങ്ക എളുപ്പം തോല്‍വി വഴങ്ങുമെന്ന് കരുതിയെങ്കിലും എയ്ഞ്ചലോ മാത്യൂസിന്റെ(88) ചെറുത്തുനില്‍പ്പ് ലങ്കക്ക് പ്രതീക്ഷ നല്‍കി. ചായക്ക് മുമ്പ് അഞ്ച് വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ജയത്തിലേക്ക് 82 റണ്‍സ് മതിയായിരുന്നു. എന്നാല്‍ ചായക്കുശേഷമുള്ള 20 പന്തുകളില്‍ മാത്യൂസിന്റേയും ദില്‍റുവാന്‍ പേരേരയുടെയും വിക്കറ്റുകള്‍ കൂടി നഷ്ടമായതോടെ ലങ്ക പതറി.

37 റണ്‍സെടുത്ത രോഷന്‍ സില്‍വയും മാത്യൂസിന് മികച്ച പിന്തുണ നല്‍കി. ഇംഗ്ലണ്ടിനായി ജാക് ലീച്ച് നാലു വിക്കറ്റെടുത്തപ്പോള്‍ മോയിന്‍ അലി രണ്ടു വിക്കറ്റെടുത്തു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.

click me!