ഡര്‍ബന്‍ ടെസ്റ്റില്‍ ദ. ആഫ്രിക്കയ്ക്കും ലങ്കയ്ക്കും തുല്യ സാധ്യത

Published : Feb 15, 2019, 06:48 PM IST
ഡര്‍ബന്‍ ടെസ്റ്റില്‍ ദ. ആഫ്രിക്കയ്ക്കും ലങ്കയ്ക്കും തുല്യ സാധ്യത

Synopsis

ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 259 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു. ശ്രീലങ്കയുടെ മുന്നില്‍ 305 റണ്‍സിന്റെ വിജയലക്ഷ്യമാണുള്ളത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ലങ്ക മൂന്നം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തിട്ടുണ്ട്.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്ക- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്‌സില്‍ 259 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു. ശ്രീലങ്കയുടെ മുന്നില്‍ 305 റണ്‍സിന്റെ വിജയലക്ഷ്യമാണുള്ളത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ലങ്ക മൂന്നം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തിട്ടുണ്ട്. രണ്ട് ദിനം ശേഷിക്കെ ശ്രീലങ്കയ്ക്ക് വിജയിക്കാന്‍ 276 റണ്‍സ് വേണം. ദിമുത് കരുണാരത്‌നെ (11), ലാഹിരു തിരിമാനെ (17) എന്നിവരാണ് ക്രീസില്‍. 

ലസിത് എംബുള്‍ഡെനിയയുടെ അഞ്ച് വിക്കറ്റും വിശ്വ ഫെര്‍ണാണ്ടോയുടെ നാല് വിക്കറ്റുമാണ് രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 90 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് 55 റണ്‍സെടുത്ത് പുറത്തായി. പിന്നീടാര്‍ക്കും പൊരുതാന്‍ പോലും സാധിച്ചില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പ് കിരീട നേട്ടത്തിനുശേഷം ആ ദു:ഖ വാര്‍ത്ത വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍, ഫൈനലിന് തൊട്ടു മുമ്പ് കസിന്‍റെ മരണം
ബാര്‍ബഡോസില്‍ കിരീടം നേടിയശേഷം രോഹിത് പിച്ചിന്‍റെ 'സ്വാദറിഞ്ഞു', ഇന്നലെ പിച്ചിനെ വന്ദിച്ച് നെറ്റിയില്‍ ചാർത്തി സൂര്യ