ഐ സി സി ടെസ്റ്റ്‌ ബാറ്റേഴ്‌സ്‌ റാങ്കിംഗില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയ അഫ്‌ഗാനിസ്ഥാന്‍ ബാറ്റര്‍ റഹ്മത്‌ ഷാ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ്‌, ഒരു അഫ്‌ഗാന്‍ ക്രിക്കറ്റ്‌ താരം ഐ സി സിയുടെ ടെസ്റ്റ്‌ റാങ്കിംഗ്‌ ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ആദ്യ പത്ത്‌ സ്ഥാനങ്ങളില്‍ ഇടം നേടുന്നത്‌.

ദുബൈ: ഐ സി സി ടെസ്റ്റ്‌ ബാറ്റേഴ്‌സ്‌ റാങ്കിംഗില്‍ ഏഴാം സ്ഥാനം കരസ്ഥമാക്കിയ അഫ്‌ഗാനിസ്ഥാന്‍ ബാറ്റര്‍ റഹ്മത്‌ ഷാ ചരിത്രം സൃഷ്ടിച്ചു. ഇതാദ്യമായാണ്‌, ഒരു അഫ്‌ഗാന്‍ ക്രിക്കറ്റ്‌ താരം ഐ സി സിയുടെ ടെസ്റ്റ്‌ റാങ്കിംഗ്‌ ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തില്‍ ആദ്യ പത്ത്‌ സ്ഥാനങ്ങളില്‍ ഇടം നേടുന്നത്‌.

ഷാര്‍ജയില്‍ സിംബാബ്‌ വെക്കെതിരെ നടന്ന ഒന്നാം ടെസ്റ്റില്‍ താരം നേടിയ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനമാണ്‌ റാങ്കിംഗില്‍ ചരിത്ര നേട്ടത്തിലെത്തിച്ചത്‌. 173 റണ്‍സിന്റെ മിന്നും പ്രകടനത്തോടെ, റഹ്മത്‌ ഷാ ഏഴാം റാങ്കിലേക്ക്‌ കുതിച്ചപ്പോള്‍ പിറകിലായത്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മാന്‍ ഗില്‍, ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം, ശ്രീലങ്കയുടെ കമിന്ദു മെന്‍ഡിസ്‌ തുടങ്ങിയ പ്രമുഖ ബാറ്റര്‍മാരാണ്‌.

റഹ്മത്‌ ഷാ ഈ വര്‍ഷം നേടുന്ന രണ്ടാമത്തെ സെഞ്ച്വറിയാണ്‌. സിംബാബ്‌വെക്കെതിരെ ഷാര്‍ജയില്‍ നേടിയ 173 റണ്‍സ്‌ താരത്തിന്റെ അഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറിയാണ്‌. ഏകദിന ഫോര്‍മാറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ അവരുടെ എക്കാലത്തേയും മികച്ച റാങ്കിംഗിലേക്ക്‌ ഉയര്‍ന്നതും ശ്രദ്ധേയമായി. സിംബാബ്‌ വെ, ബംഗ്ലാദേശ്‌ ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര വിജയിച്ച അഫ്‌ഗാനിസ്ഥാന്‍ റാങ്കിംഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍.

ഷാര്‍ജ ടെസ്‌റ്റില്‍ പുറത്താകാതെ ഇരട്ട സെഞ്ച്വറി നേടിയ സിംബാബ്‌ വെയുടെ വെറ്ററന്‍ ബാറ്റര്‍ ക്രെയ്‌ഗ്‌ ഇര്‍വിനും റാങ്കിംഗില്‍ കയറി. ഒമ്പത്‌ സ്ഥാനം മെച്ചപ്പെടുത്തിയ ഇര്‍വിന്‍ 48 താം റാങ്കില്‍.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK