
പാരീസ്: ഫ്രാന്‍സില്‍ ഇംഗ്ലണ്ട്-റഷ്യ യൂറോകപ്പ് ഫുട്ബോള്‍ മത്സരത്തിനെത്തിയ ആരാധകര്‍ ഏറ്റുമുട്ടി അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഒരു ബ്രിട്ടീഷ് പൗരന്റെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. നിയന്ത്രിക്കാനെത്തിയ പൊലീസിനു നേരയും ആക്രമണമുണ്ടായി. 15 പേര്‍ അറസ്റ്റിലായി. ഫ്രാന്‍സിലെ മാര്‍സെലെ സ്റ്റേഡിയത്തില്‍ യൂറോകപ്പില്‍ ഇംഗ്ലണ്ടും റഷ്യയും ഏറ്റുമുട്ടുമ്പോള്‍ നടക്കുമ്പോള്‍ പുറത്ത് ആരാധകര്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍.
കയ്യാങ്കളി അതിരുവിട്ടപ്പോള്‍ പൊലീസ് ഇടപെട്ടു. ആരാധകരെ നിയന്ത്രിക്കാന്‍ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. എന്നാല്‍, പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന ആരാധകര്‍ പൊലീസിനുനേരെയും ആക്രമണം അഴിച്ചുവിട്ടു. തെരുവുയുദ്ധത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. മത്സരത്തിന് ശേഷം സ്റ്റേഡിയത്തിനകത്തും ഇംഗ്ലണ്ട്-റഷ്യ ആരാധകര്‍ ഏറ്റുമുട്ടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!