
യൂറോകപ്പിൽ ഫ്രാൻസിനെ സ്വിറ്റ്‍സലർലന്റ് ഗോൾ രഹിത സമനിലയിൽ തളച്ചു. ഗ്രൂപ്പ് എയിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ ഫ്രാൻസ് ഗ്രൂപ്പ് ചാന്പ്യന്മാരായി പ്രീക്വാർട്ടറിലെത്തി. രണ്ടാം സ്ഥാനത്തെത്തിയ സ്വിറ്റ്‍സർലൻഡും പ്രീക്വാർട്ടർ ബർത്ത് ഉറപ്പിച്ചു.
തുടർച്ചയായ രണ്ട് ജയങ്ങളുടെ പകിട്ടുമായെത്തിയ ആതിഥേയരെ സ്വിറ്റ്സർലൻഡ് വരച്ച വരയിൽ നിർത്തി. പോൾ പോഗ്ബയുടേയും പയേറ്റിന്റെയും മുന്നേറ്റങ്ങൾക്ക് സ്വിറ്റ്സർലൻഡ് പ്രതിരോധ ഭടന്റെ റോളിൽ തിളങ്കിയ ക്രോസ് ബാർ തടസ്സമായപ്പോൾ ഫ്രഞ്ചുകാരുടെ വിജയമോഹം പൊലിഞ്ഞു. ഫ്രാൻസിന് ആറ് തവണ ലക്ഷ്യത്തിനടുത്തെത്താനായപ്പോൾ സ്വിറ്റ്സർലൻഡിന്റെ മുന്നേറ്റം ഇഞ്ചുറി ടൈമിലെ പെനാൽറ്റിക്ക് വേണ്ടിയുള്ള മുറവിളിയിൽ ഒതുങ്ങി. ഗോൾ വരളൾയ്ക്കിടയിലും ഫ്രഞ്ചുതാരങ്ങളുടെ കൈക്രിയയ്ക്ക് ഇരയായ മൂന്നുതാരങ്ങൾക്ക് ജേഴ്സി മാറേണ്ടി വന്നത് കൗതുകമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!