തോല്‍വിയുടെ നാണക്കേടിലും ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കി ധോണി

Published : Jun 19, 2016, 06:20 AM ISTUpdated : Oct 05, 2018, 12:38 AM IST
തോല്‍വിയുടെ നാണക്കേടിലും ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കി ധോണി

Synopsis

ഹരാരെ: സിംബാബ്‌വെ പര്യടനത്തിലെ ആദ്യ ട്വന്റി 20 മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി പുതിയൊരു ലോക റെക്കോര്‍ഡ് കൈപ്പിടിയിലൊതുക്കി.ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവുമധികം പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന ബഹുമതിയാണ് ധോണി സ്വന്തമാക്കിയത്.

ജസ്‌പ്രീത് ബൂമ്രയുടെ പന്തില്‍ ഹാമില്‍ട്ടണ്‍ മസകാഡ്‌സെയെ ക്യാച്ചെടുത്ത പുറത്താക്കിയാണ് ധോണി റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. ട്വന്റി-20യില്‍ ധോണിയുടെ 61ാമത്തെ പുറത്താക്കലായിരുന്നു ഇത്. 69 ട്വന്റി20 മത്സരങ്ങളില്‍ നിന്നാണ് ധോണി ഈ നേട്ടം കൈവരിച്ചത്. 63 മത്സരങ്ങളില്‍ നിന്ന് 60 വിക്കറ്റുകളില്‍ പങ്കാളിയായ പാകിസ്താന്‍ കീപ്പര്‍ കമ്രാന്‍ അക്മലിന്റെ റെക്കോര്‍ഡാണ് ധോണി മറികടന്നത്

58 മത്സരങ്ങളില്‍ നിന്ന് 51 പേരെ പുറത്താക്കിയ വെസ്റ്റിന്‍ഡീസിന്റെ ദിനേഷ് രാംദിന്‍, ബംഗ്ലാദേശിന്റെ മുഷ്ഫിഖു റഹീം(53 മത്സരങ്ങളില്‍ 45) എന്നിവരാണ് ധോനിക്ക് പിറകിലുള്ളവര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കൂറ്റൻ ജയം നേടിയിട്ടും ഇന്ത്യ വിൻഡീസിന് പിന്നിൽ തന്നെ ഇന്ത്യ; ദുബെയുടെ 2 ഓവറുകള്‍ പാരയായി, ഇനി വിധി നിർണ്ണയിക്കുക കൊൽക്കത്ത
അവിശ്വസനീയം,'ഫുട്ബോൾ' കളിച്ച് ബുമ്രയുടെ മരണ യോർക്കർ അതിജീവിച്ച് ടോപ് സ്കോററായി ബ്രയാന്‍ ബെന്നറ്റ്