ടോസില്‍ തോറ്റ് തുന്നംപാടിയ ഡൂപ്ലെസി ഒടുവില്‍ ടോസ് ജയിക്കാന്‍ ചെയ്തത്

Published : Oct 15, 2018, 05:08 PM IST
ടോസില്‍ തോറ്റ് തുന്നംപാടിയ ഡൂപ്ലെസി ഒടുവില്‍ ടോസ് ജയിക്കാന്‍ ചെയ്തത്

Synopsis

ക്രിക്കറ്റിലെ നിര്‍ണായക മത്സരങ്ങളില്‍ ടോസ് ജയിക്കുക എന്നാല്‍ കളി പകുതി ജയിച്ചു എന്നാണ് വെപ്പ്. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ മാത്രമല്ല, എല്ലാ കളികളിലും ടോസില്‍ തോറ്റാല്‍ പിന്നെ എന്താണ് ചെയ്യുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകന്‍ ഡൂപ്ലെസി ഇതിന് കണ്ടെത്തിയ വഴി അല്‍പം വ്യത്യസ്തമാണ്. സിംബാബ്‌വെക്കെതിരായ പരമ്പരയിലുള്‍പ്പെടെ തുടര്‍ച്ചയായി ആറ് ടോസുകള്‍ കൈവിട്ട ഡൂപ്ലെസി സിംബാബ്‌വെക്കിതിരായ ആദ്യ ട്വന്റി-20 മത്സരത്തിലെങ്കിലും ടോസ് നേടാനായി ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു മാര്‍ഗം തെരഞ്ഞെടുത്തു.  

ജൊഹ്നാസ്ബര്‍ഗ്: ക്രിക്കറ്റിലെ നിര്‍ണായക മത്സരങ്ങളില്‍ ടോസ് ജയിക്കുക എന്നാല്‍ കളി പകുതി ജയിച്ചു എന്നാണ് വെപ്പ്. എന്നാല്‍ നിര്‍ണായക മത്സരങ്ങളില്‍ മാത്രമല്ല, എല്ലാ കളികളിലും ടോസില്‍ തോറ്റാല്‍ പിന്നെ എന്താണ് ചെയ്യുക. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം നായകന്‍ ഡൂപ്ലെസി ഇതിന് കണ്ടെത്തിയ വഴി അല്‍പം വ്യത്യസ്തമാണ്. സിംബാബ്‌വെക്കെതിരായ പരമ്പരയിലുള്‍പ്പെടെ തുടര്‍ച്ചയായി ആറ് ടോസുകള്‍ കൈവിട്ട ഡൂപ്ലെസി സിംബാബ്‌വെക്കിതിരായ ആദ്യ ട്വന്റി-20 മത്സരത്തിലെങ്കിലും ടോസ് നേടാനായി ഇതുവരെ ആരും പരീക്ഷിക്കാത്ത ഒരു മാര്‍ഗം തെരഞ്ഞെടുത്തു.

നാണയം ടോസ് ചെയ്യാനായി മാത്രം അന്തിമ 11ല്‍ പോലും ഇല്ലാത്ത ഒരു കളിക്കാരനെതന്നെ ഗ്രൗണ്ടിലിറക്കുക. മറ്റാരുമല്ല, ജെ പി ഡൂമിനിയെ. ഡൂമിനി ടോസ് ചെയ്തപ്പോഴാകട്ടെ ദക്ഷിണാഫ്രിക്ക ടോസ് നേടുകയും ചെയ്തു. ഡൂപ്ലെസി തന്നെയാണ് ഇതിന്റെ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തത്. എന്ത് ചെയ്താലും അത് ആസ്വദിച്ചു ചെയ്യണമെന്നും അതിലല്‍പം തമാശകൂടി കണ്ടെത്തണമെന്നും ഡൂപ്ലെസി പോസ്റ്റില്‍ പറയുന്നു. ഒരു ക്യാപ്റ്റന്റെ ഏറ്റവും വലിയ ഗുണം തന്റെ ദൃര്‍ബല്യങ്ങള്‍ തിരിച്ചറിയുക എന്നതാണെന്നും അതുകൊണ്ടാണ് ടോസ് ചെയ്യാനായി മാത്രം ഡൂമിനിയെ ഇറക്കിയെതന്നും ഡൂപ്ലെസി പറയുന്നു.

ഐസിസി നിയമപ്രകാരം മാച്ച് റഫറിക്ക് മുമ്പില്‍ ഗ്രൗണ്ടില്‍വെച്ചാണ് ടോസ് ചെയ്യേണ്ടത്. ക്യാപ്റ്റന്‍ ഇല്ലെങ്കില്‍ വൈസ് ക്യാപ്റ്റന് ടോസ് ചെയ്യാം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലടക്കം നിരവധി തവണ നിര്‍ണായക ടോസുകള്‍ നഷ്ടമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇതേ മാതൃക പിന്തുടരുമോ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്ലിന് മുമ്പ് കൊല്‍ക്കത്തക്ക് തിരിച്ചടി, ബംഗ്ലാദേശി പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച് ബിസിസിഐ
ഇഷാന്‍ കിഷന് നിരാശ, കുമാര്‍ കുഷാഗ്രക്ക് സെഞ്ചുറി, കേരളത്തിനെതിരെ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ജാർഖണ്ഡ്