ഐസിസി ടെസ്റ്റ് റാങ്കിംഗ്; നേട്ടം കൊയ്ത് ഉമേഷ് യാദവ്, പൃഥ്വി ഷാ, റിഷഭ് പന്ത്

By Web TeamFirst Published Oct 15, 2018, 3:54 PM IST
Highlights

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് കരിയറില്‍ 25-ാം റാങ്കിലെത്തി. ഇന്ത്യയില്‍ ഒരു ടെസ്റ്റില്‍ പത്തു വീക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ പേസ് ബൗളറാണ് ഉമേഷ്. ഉമേഷ് 25-ാം റാങ്കിലെത്തിയതോടെ ആദ്യ 25നുള്ളില്‍ നാല് ഇന്ത്യന്‍ ബൗളര്‍മാരുടെ സാന്നിധ്യമായി. രവീന്ദ്ര ജഡേജ(4), ആര്‍ അശ്വിന്‍(8), മുഹമ്മദ് ഷാമി(22) എന്നിവരാണ് ഉമേഷിന് പുറമെ ആദ്യ 25നുള്ളിലുള്ള മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.

ദുബായ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവ് കരിയറില്‍ 25-ാം റാങ്കിലെത്തി. ഇന്ത്യയില്‍ ഒരു ടെസ്റ്റില്‍ പത്തു വീക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ പേസ് ബൗളറാണ് ഉമേഷ്. ഉമേഷ് 25-ാം റാങ്കിലെത്തിയതോടെ ആദ്യ 25നുള്ളില്‍ നാല് ഇന്ത്യന്‍ ബൗളര്‍മാരുടെ സാന്നിധ്യമായി. രവീന്ദ്ര ജഡേജ(4), ആര്‍ അശ്വിന്‍(8), മുഹമ്മദ് ഷാമി(22) എന്നിവരാണ് ഉമേഷിന് പുറമെ ആദ്യ 25നുള്ളിലുള്ള മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍.

വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ അര്‍ധസെഞ്ചുറിയും നേടിയ കൗമാരതാരം പൃഥ്വി ഷാ ബാറ്റിംഗ് റാങ്കിംഗില്‍ അറുപതാം റാങ്കിലെത്തി. വെസ്റ്റ് ഇന്‍ഡീസിനെതിരെ ബാറ്റിംഗില്‍ തിളങ്ങിയ റിഷഭ് പന്ത് 23 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 62-ാം സ്ഥാനത്തെത്തി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്നെയാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാമത്. ആറാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യന്‍ താരം.

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്തെത്തി. ടീം റാംങ്കിംഗില്‍ 116 റേറ്റിംഗ് പോയന്റുമായി ഇന്ത്യ തന്നെയാണ് ഒന്നാമത്. 106 പോയന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്.

click me!