
കൊല്‍ക്കത്ത: ക്രിക്കറ്റിലെ ദൈവം എന്ന് വിളിപ്പേരുള്ളത് സച്ചിന്‍ ടെണ്ടുല്‍ക്കറിനാണ്. എന്നാല്‍ ആ പേര് ഇപ്പോള്‍ ധോണിക്ക് നല്‍കണം എന്നാണ് ധോണി ആരാധകരുടെ സോഷ്യല്‍ മീഡിയ അവകാശവാദം. ധോണിക്ക് ഐപിഎല്ലില്‍ കിട്ടുന്ന പുതിയ തരത്തിലുള്ള അഭിവാദ്യമാണ് ആരാധകരെ ഇത്തിരി കടന്നതെന്ന് തോന്നുമെങ്കിലും ഈ അവകാശവാദത്തിന് പ്രേരിപ്പിക്കുന്നത്.
ധോണിയോടുള്ള ഫാന്‍സ് ഇപ്പോള്‍ ഭക്തിമൂലം ധോണിയുടെ കാല്‍ തൊട്ടു വന്ദിക്കാന്‍ ഗ്രൗണ്ടിലേക്കിറങ്ങുന്ന കാഴ്ച കൂടിവരുകയാണ്. കളികണക്കിലോ, ആരാധന ബേസിലോ സച്ചിന്‍റെ അടുത്തുപോലും എത്താത്ത ധോണിക്ക് ഐപിഎല്ലില്‍ കിട്ടുന്ന ആരാധക സ്‌നേഹം കണ്ടിട്ടാണ് ഇപ്പോള്‍ ക്രിക്കറ്റ് ദൈവ ചര്‍ച്ച കൊഴുക്കുന്നത്.
കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തിലും ധോണിയുടെ കാല്‍തൊട്ടു വന്ദിക്കാന്‍ ഒരു ആരാധകന്‍ ഗ്രൗണ്ടിലെത്തിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മൂര്‍ച്ചകൂടിയത്. മത്സരത്തില്‍ ജയിച്ചതോടെയാണ് ഒരു ആരാധകന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് സ്‌റ്റേഡിയത്തിലെത്തി ധോണിയുടെ കാലില്‍വീണത്. ധോണിയുടെ കാല്‍ തൊട്ടുവന്നിക്കുന്ന ആരാധകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. അതേസമയം, മറ്റു താരങ്ങളെല്ലാം അമ്പരന്ന് നില്‍ക്കുമ്പോള്‍ ധോണി ഇക്കാര്യത്തില്‍ വളരെ സമചിത്തതയോടെയാണ് പെരുമാറിയത്.
ഇതിന് മുമ്പ് രാജ്സ്ഥാന്‍ റോയല്‍സുമായി പൂനെയില്‍ നടന്ന ചെന്നൈയുടെ മത്സത്തിനിടയിലും ആരാധകന്‍ ഗ്രൗണ്ടിലേക്കിറങ്ങി ധോണിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!