
തിരുവനന്തപുരം: ഇന്ത്യന്‍ താരം എംഎസ് ധോണിക്ക് തലയെടുപ്പുള്ള സ്വീകരമൊരുക്കി മലയാളികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിന് വേദിയാവുന്ന തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിന് പുറത്ത് ധോണിയുടെ 35 അടി ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചാണ് കേരളത്തിലെ ധോണി ആരാധകര്‍ തങ്ങളുടെ പ്രിയതാരത്തെ വരവേല്‍ക്കുന്നത്.
ആരാധകര്‍ ധോണിയുടെ കട്ടൗട്ട് തയാറാക്കുന്നതിന്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവരുടെ ഫേസ്ബുക്ക് പേജിലും ട്വിറ്റര്‍ ഹാഡിലിലും പങ്കുവെച്ചിട്ടുണ്ട്. ഈ പരമ്പരയില്‍ ധോണിക്ക് ഇതുവരെ കാര്യമായി തിളങ്ങാനായിട്ടില്ലെങ്കിലും തലസ്ഥാനത്ത് തല, തല ഉയര്‍ത്തുമെന്നുതന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
അടുത്ത ലോകകപ്പ് വരെ ടീമില്‍ തുടരുമെന്ന് കരുതുന്ന ധോണി ഒരുപക്ഷെ കേരളത്തില്‍ കളിക്കുന്ന അവസാന രാജ്യാന്തര മത്സരമായിരിക്കുമിത്. അതുകൊണ്ടുതന്നെ ധോണിക്ക് വന്‍സ്വീകരണമൊരുക്കി കാത്തിരിക്കുകയാണ് ആരാധകര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!