
കാന്‍ബറ: ക്രിക്കറ്റില്‍ പലതരത്തിലുള്ള ബാറ്റിംഗ് സ്റ്റാന്‍സുകള്‍ ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത്തരമൊന്ന് ആദ്യമായിട്ടായിരിക്കും. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനും തമ്മിലുള്ള മത്സരത്തിനിടെ പ്രൈം മിനിസ്റ്റേഴ്സ് ഇലവന്‍ നായകനായ ജോര്‍ജ് ബെയ്‌ലിയാണ് വ്യത്യസ്തമാ ബാറ്റിംഗ് സ്റ്റാന്‍സുകൊണ്ട് ആരാധകരെയും എതിര്‍ ടീമിനെയും അമ്പരപ്പിച്ചത്.
174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രൈംമിനിസ്റ്റേഴ്സ് ഇലവന്‍ 53-3 എന്ന നിലയില്‍ തകര്‍ച്ചയെ നേരിടുമ്പോഴാണ് ബെയ്‌ലി ക്രീസിലെത്തിയത്. എന്നാല്‍ ലുംഗിസായി എംഗിഡിയുടെ പന്ത് നേരിടാനായി ക്രീസില്‍ പുറംതിരിഞ്ഞു നിന്ന ബെയ്‌ലിയെക്കണ്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പോലും സംഗതി എന്താണെന്ന് ആദ്യം മനസിലായില്ല.
എന്നാല്‍ പന്ത് നന്നായി സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ കളിക്കുമ്പോള്‍ ബാക്ക് ഫൂട്ട് സൈഡ് ഓണ്‍ ആയിരിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു സ്റ്റാന്‍സ് എടുക്കുന്നതെന്ന് ബെയ്‌ലി മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്റ്റാന്‍സ് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ തനിക്കേറെ ഉപകാരപ്രദമാണെന്നും ബെയ്‌ലി പറഞ്ഞു. എന്തായാലും വ്യത്യസ്തമായ ഈ നില്‍പ് കളിയില്‍ ബെയ്‌ലിയെ തുണച്ചു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 42 ഓവറില്‍ 173ന് ഓള്‍ ഔട്ടായപ്പോള്‍ 36.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ പ്രൈംമിനിസ്റ്റേഴ്സ് ഇലവന്‍ ലക്ഷ്യം മറികടന്നു. 76 പന്തില്‍ 51 റണ്‍സുമായി ബെയ്‌ലി ടീമിന്റെ വിജയശില്‍പിയുമായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!