
ഫുട്‌ബോളിന്‍റെ വളരുന്ന വിപണിയാണ് അമേരിക്ക. ലോകത്തിലെ പ്രശസ്ത താരങ്ങള്‍ എല്ലാം അവിടെ കളിക്കാന്‍ എത്തുന്നുണ്ട്. അങ്ങനെയുള്ള അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം ഹോസു പ്രിറ്റോ കുറൈഷ് എന്ന ഹൊസൂട്ടന്‍
അമേരിക്കയിലെ ഒരു ഫുട്ബോള്‍ ക്ലബില്‍ കളിക്കുന്ന ഹൊസൂ അവിടുത്തെ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊച്ചിയിലെത്തുന്ന കാണികളുടെ എണ്ണം പറഞ്ഞ് അങ്കറെ ഞെട്ടിച്ചത്. ഇന്ത്യയിലെ തന്‍റെ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരോ മത്സരവും കാണാന്‍ എണ്‍പത്തിയയ്യാരിത്തിലധികം കാണികള്‍ എത്തുമെന്നാണ് ഹോസു അവകാശപ്പെട്ടത്. കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത് പറഞ്ഞ് തന്‍റെ ആശ്ചര്യം രേഖപ്പെടുത്തുകയായിരുന്നു.
അമേരിക്ക കൂടാതെ ഫിന്‍ലന്‍ഡ്, ഇറ്റലി, പോണ്ടണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ പന്ത് തട്ടിയിട്ടുളള തനിക്ക് ഇന്ത്യ തന്ന അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അവിടത്തെ കാണികളും ആരാധകരും തന്നെ സ്‌നേഹം കൊണ്ട് പൊതിയുകയാണെന്നും ഹോസു സൂചിപ്പിക്കുന്നു.
കേരള ബ്ലാസ്റ്റേഴ്‌സിനായി കഴിഞ്ഞ രണ്ട് സീസണിലും ബൂട്ടണിഞ്ഞ താരമാണ് ഹോസു പ്രിറ്റോ. ബ്ലാസ്റ്റേഴ്സിനായി 25 മത്സരങ്ങള്‍ കളിച്ച ഹോസു ഒരു ഗോള്‍ നേടുകയും ആറു ഗോളിന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. കഠിനാധ്വാനിയായ ഈ കളിക്കാരന്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരവുമായിരുന്നു കഴിഞ്ഞ രണ്ട് സീസണുകളിലും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!