ഐഎസ്എല്‍: ഗോവയെ തോല്‍പ്പിച്ച് പൂനെ, ബ്ലാസ്റ്റേഴ്‌സിനേയും മറികടന്നു

By Web TeamFirst Published Dec 11, 2018, 10:20 PM IST
Highlights

കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി പൂനെ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്തി. കരുത്തരായ എഫ് സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പൂനെ തോല്‍പ്പിച്ചത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ള പൂനെ ഏഴാം സ്ഥാനത്തെത്തി.

പൂനെ: കേരള ബ്ലാസ്റ്റേഴ്‌സിനെ പിന്തള്ളി പൂനെ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒന്നാമതെത്തി. കരുത്തരായ എഫ് സി ഗോവയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പൂനെ തോല്‍പ്പിച്ചത്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിനെ എട്ടാം സ്ഥാനത്തേക്ക് പിന്തള്ള പൂനെ ഏഴാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍ 11 പോയിന്റാണ് പൂനെയ്ക്കുള്ളത്. 11 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഒമ്പത് പോയിന്റുണ്ട്. 10 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഗോവ 17 പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുന്നു.

രണ്ടാം പകുതിയില്‍ 74ആം മിനുട്ടിലാണ് മാര്‍സലീനോയിലൂടെ പൂനെ മുന്നില്‍ എത്തിയത്. ഈ ഗോള്‍ ഉള്‍പ്പെടെ മികച്ച പ്രകടനമായിരുന്നു മാര്‍സലീനോ ഇന്ന് പൂനെയില്‍ കാഴ്ചവെച്ചത്. കളിയുടെ അവസാന നിമിഷം ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തില്‍ എത്തിച്ച് സ്റ്റാന്‍കോവിച് ഗോവയുടെ ജയവും ഉറപ്പിച്ചു.

പൂനെ സിറ്റിയുടെ തുടര്‍ച്ചയായ രണ്ടാം വിജയമായിരുന്നിത്. ആദ്യ പകുതിയില്‍ എഫ് സി ഗോവയായിരുന്നു മികച്ച നിലയില്‍ കളിച്ചത്. എന്നാല്‍ മികച്ച സേവിലൂടെ കമല്‍ജിത് പൂനെയെ കളിയില്‍ നിര്‍ത്തി.

click me!