
അബുദാബി: ഫിലിപ്പ് ഹ്യൂസിനെ അത്രവേഗം ക്രിക്കറ്റ് ലോകം മറക്കാന്‍ സാധ്യതയില്ല. 2014 നവംബര്‍ 25ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഷോണ്‍ അബോട്ടിന്‍റെ ബൗണ്‍സര്‍ ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ കഴുത്തില്‍ പന്ത് കൊണ്ട് ഗുരുതരമായി പരിക്കേറ്റ ഹ്യൂസിന്‍റെ ജീവന്‍ പൊലിഞ്ഞത് ഇന്നും ഓരോ ക്രിക്കറ്റ് ആരാധകന്‍റെയും മനസില്‍ നൊമ്പരമായി അവേശഷിക്കുന്നു.
പിന്നീട് ഓരോ തവണ ബൗണ്‍സറുകളും ബീമറുകളുമെല്ലാം ബാറ്റ്സ്മാന്മാരുടെ ദേഹത്ത് പതിക്കുമ്പോള്‍ ക്രിക്കറ്റ് ആരാധകരുടെ മനസ് വല്ലാതെ പിടയ്ക്കും, ഹ്യൂസിന്‍റെ മുഖം മനസില്‍ തെളിഞ്ഞ് വരും. ഇന്നലെ അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തില്‍ ന്യൂസിലാന്‍ഡ് ബൗളര്‍ ഫെര്‍ഗൂസിന്‍റെ ബൗണ്‍സറില്‍ അടിതെറ്റി ഇമാം ഉള്‍ ഹഖ് വീഴുമ്പോള്‍ ക്രിക്കറ്റ് ലോകം തന്നെ നിശ്ചലമായി.
അല്‍പസമയം കണ്ണുകള്‍ അടച്ച് ഗ്രൗണ്ടില്‍ കിടക്കുന്ന ഇമാമിന്‍റെ ചിത്രം അതിവേഗം വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാല്‍, ഫിസിയോമാര്‍ എത്തി പ്രഥാമിക ചികിത്സ നല്‍കിയതോടെ എണീറ്റ ഇമാമിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അദ്ദേഹത്തിനെ സിടി സ്കാനിംഗിന് വിധേയമാക്കിയെന്നും ഒരുവിധി ആരോഗ്യ പ്രശ്നങ്ങളുമില്ലെന്നും പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇതിനിടെ വ്യക്തമാക്കി. ഇമാമിനൊപ്പം നില്‍ക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത് ഷൊയ്ബ് മാലിക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്തായാലും മത്സരത്തില്‍ പാക്കിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ വിജയം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!