റഷ്യ ലോകകപ്പ്: റഫറിമാരുടെ ലിസ്റ്റ് ഫിഫ പുറത്തുവിട്ടു

web desk |  
Published : May 10, 2018, 08:04 AM ISTUpdated : Jun 29, 2018, 04:03 PM IST
റഷ്യ ലോകകപ്പ്: റഫറിമാരുടെ ലിസ്റ്റ് ഫിഫ പുറത്തുവിട്ടു

Synopsis

വിഖ്യാത ഇറ്റാലിയൻ റഫറി പിയർലൂഗി കൊളീനയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

സൂറിച്ച്: റഷ്യന്‍ ലോകകപ്പിനുള്ള റഫറിമാരുടെ ലിസ്റ്റ് ഫിഫ പുറത്ത് വിട്ടു. ഫിഫ റഫറീസ് കമ്മിറ്റിയാണ് റഷ്യൻ ലോകകപ്പ് നിയന്ത്രിക്കാനുള്ള റഫറിമാരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. വിഖ്യാത ഇറ്റാലിയൻ റഫറി പിയർലൂഗി കൊളീനയുടെ നേതൃത്വത്തിലായിരുന്നു തിരഞ്ഞെടുപ്പ്.  46 രാജ്യങ്ങളിൽ  നിന്നായി 36 റഫറിമാരും 63 അസിസ്റ്റന്‍റ് റഫറിമാരും 13 വിഡിയോ അസിസ്റ്റന്‍റ് റഫറിമാരുമാണ് പട്ടികയിലുള്ളത്. ഇന്ത്യയിൽ നിന്ന് ആരുമില്ല. 

ഏറ്റവും കൂടുതൽ റഫറിമാർ യൂറോപ്പിൽ നിന്നാണ്. ആദ്യമായാണ് ലോകകപ്പിൽ വിഡിയോ അസിസ്റ്റന്‍റ് റഫറിയുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.  വ്യക്തിത്വം, മത്സരപരിചയം, പെട്ടെന്ന് തീരുമാനം എടുക്കാനുള്ള കഴിവ് തുടങ്ങിയ ഘ‍ടകങ്ങൾ പരിശോധിച്ചാണ് റഫറിമാരുടെ പട്ടിക തയ്യാറാക്കിയത്. ഇതിന് മുൻപ് റഫറിമാർക്കായി നിരവധി സെമിനാറുകളും പരിശീലന ക്യാന്പുകളും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ടവരുടെ അവസാന ക്യാന്പ് ജൂൺ ആദ്യവാരം മോസ്കോയിൽ നടക്കും. 

എഴുപതിനായിരം ഡോളറാണ് റഫറിമാരുടെ പ്രതിഫലം. ഇതിന് പുറമെ ഓരോ കളിക്കും 3000 ഡോളർ വീതവും കിട്ടും. അസിസ്റ്റന്‍റ് റഫറിമാർക്ക് 25000 ഡോളർ പ്രതിഫലവും ഓരോ കളിക്ക് 2000 ഡോളർ വീതവും ലഭിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പഞ്ചാബ് കിംഗ്‌സിനെ തീര്‍ത്തു; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒന്നാമത്, ജയം 33 റണ്‍സിന്
ഇഷാന്‍ കിഷന്‍ വന്നു, സഞ്ജു സാംസണ്‍ പുറത്ത്; ഓറഞ്ച് ക്യാപ്പിനുള്ള പോര് മുറുകുന്നു, ക്ലാസന്‍ ഒന്നാമത്