
സൂറിച്ച്: മികച്ച ഗോളിനുള്ള ഫിഫ പുഷ്‌കാസ് പുരസ്‌കാരത്തിനായി ഇക്കുറി നടക്കുക വമ്പന്‍ പോരാട്ടം. ലിയോണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്‌ല്‍, മുഹമ്മദ് സലാ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ഗോളുകള്‍ അവസാന പത്തില്‍ ഇടംപിടിച്ചു. ആരാധക വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന മികച്ച ഗോള്‍ ഏതെന്ന് സെപ്റ്റംബര്‍ 24-ാം തിയതി ഫിഫ പ്രഖ്യാപിക്കും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരായ ബെയ്‌ലിന്‍റെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്‍റസിനെതിരായ റൊണാള്‍ഡോയുടെയും ബൈസിക്കിള്‍ കിക്ക് ഗോളുകളാണ് ഇവയില്‍ പ്രധാനപ്പെട്ടത്. ബെയ്‌ലിന്‍റെ ഗോള്‍ ചാമ്പ്യന്‍സ് ലീഗിലെയും റോണോയുടേത് യൂറോപ്പിലെയും മികച്ച ഗോളിനുള്ള പുരസ്കാരം നേടിയിരുന്നു. ക്ലബ് ഫുട്ബോളില്‍ എവര്‍ട്ടണിനെതിരെ ലിവര്‍പൂളിനായി സലാ നേടിയ ഗോളും പട്ടികയില്‍ ഇടംപിടിച്ചു.
ലോകകപ്പില്‍ അര്‍ജന്‍റീനക്കെതിരെ ഫ്രഞ്ച് പ്രതിരോധതാരം ബെഞ്ചമിന്‍ പവാര്‍ഡ് നേടിയ ഹാഫ് വോളിയും ക്രൊയേഷ്യക്കെതിരെ റഷ്യന്‍ താരം ചെറിഷേവ് നേടിയ ഗോളും പട്ടികയിലുണ്ട്. പവാദിന്‍റെ ബുള്ളറ്റ് ഷോട്ടായിരുന്നു ലോകകപ്പിലെ മികച്ച ഗോള്‍. നൈജീരിയക്കെതിരെ അര്‍ജന്‍റീനന്‍ സൂപ്പര്‍താരം മെസി ഒറ്റയാള്‍ കുതിപ്പില്‍ നേടിയ ഗോളും പോര്‍ച്ചുഗീസ് താരം കരിസ്‌മയുടെ മഴവില്‍ ഗോളും ഇടംപിടിച്ചു. എന്നാല്‍ ഇവര്‍ക്കെല്ലാം ഭീഷണിയായി ഓസ്‌ട്രേലിയന്‍ ലീഗില്‍ മെല്‍ബണ്‍ സിറ്റിക്കായി റിലേ മഗ്രി നേടിയ സ്‌കോര്‍പിയന്‍ കിക്കുമുണ്ട്.
അവസാന പത്തിലുള്ള ഗോളുകള്‍ കാണാം... വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!