സലാ ലിവര്‍പൂളില്‍ തുടരും; കരാര്‍ പുതുക്കി

Web Desk |  
Published : Jul 02, 2018, 03:31 PM ISTUpdated : Oct 02, 2018, 06:43 AM IST
സലാ ലിവര്‍പൂളില്‍ തുടരും; കരാര്‍ പുതുക്കി

Synopsis

മറ്റ് ക്ലബുകള്‍ക്ക് തിരിച്ചടി

ലിവര്‍പൂള്‍: തകര്‍പ്പന്‍ സീസണിനും ലോകകപ്പിനും പിന്നാലെ ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കി ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ. ഇരുപത്തിയാറുകാരനായ സലാ 2023 വരെയാണ് കരാര്‍ നീട്ടിയത്. കഴിഞ്ഞ സീസണില്‍ റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ താരം 52 മത്സരങ്ങളില്‍ 44 ഗോളുകള്‍ നേടിയിരുന്നു. സലായെ സ്വന്തമാക്കാന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തുന്ന മറ്റ് ക്ലബുകള്‍ക്ക് ഈ നീക്കം തിരിച്ചടിയായി. പ്രീമിയര്‍ ലീഗില്‍ 38 മത്സരങ്ങളില്‍ 32 ഗോളുകളുമായി ഗോള്‍ഡന്‍ ബൂട്ട് സലാ സ്വന്തമാക്കിയിരുന്നു. ഒപ്പം പിഎഫ്എ പ്ലെയര്‍ ഓഫ് ദ് ഇയര്‍, ഫുട്ബോള്‍ റൈറ്റേര്‍സ് പ്ലെയര്‍ ഓഫ് ദ് ഇയര്‍ പുരസ്കാരവും സലാക്കായിരുന്നു. സലായുടെ കരുത്തില്‍ ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയെങ്കിലും റയലിനോട് പരാജയപ്പെട്ടിരുന്നു. അതേസമയം ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും ഈജിപ്‌തിനെ വിജയിപ്പിക്കാന്‍ താരത്തിനായില്ല. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഈ സീസണിലെ ഏറ്റവും മോശം ബാറ്റ്‌സ്മാനാവാൻ അവർ തമ്മിൽ കടുത്ത മത്സരം', ക്യാപ്റ്റൻമാരെ നിര്‍ത്തിപ്പൊരിച്ച് ശ്രീകാന്ത്
'വൈഭവിനും ആയുഷ് മാത്രെക്കുമെല്ലാം ഒരുപടി മുന്നിൽ അവൻ', ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സെന്‍സേഷനെ പ്രവചിച്ച് അശ്വിൻ